ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം; കരകവിഞ്ഞ് പുഴകൾ, വാഹനങ്ങളടക്കം കുത്തിയിലിച്ചുപോയി
അപകടത്തിൽ ആളാപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തട്ടില്ല
ഹിമാചൽ പ്രദേശിലലെ ധർമ്മശാലയിൽ മേഘവിസ്ഫോടനം. ഇത് പ്രദേശത്തെ നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനും വെള്ളപ്പൊക്കത്തിനും കാരണമായി. വാഹനങ്ങളടക്കം കുത്തിയൊലിച്ച് വന്ന വെള്ളപാച്ചിലിൽ ഒഴുകി. നിരവധി കെട്ടിടങ്ങൾക്കും കെടുപാടുകൾ സംഭവിച്ചു. ഇതിന്റെ വീഡിയോ അടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
അപകടത്തിൽ ആളാപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തട്ടില്ല. കനത്ത മഴയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ലഭിക്കുന്നത്. തെക്ക് കിഴക്കൻ കാലവർഷത്തിന്റെ സ്വാധീനഫലമായാണിത്. ധർമശാലയിൽ നിന്ന് 58 കിലോമീറ്റർ അകലെയുള്ള കാൻഗ്ര ജില്ലയെ ജീവിതത്തെ മഴപെയ്ത്ത് താറുമാറാക്കി. പ്രദേശത്ത് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം എന്നുപറയുന്നത്. നിമിഷങ്ങൾ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവൻ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്നുവിളിക്കാം.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications