ക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസ്: ലഖ്‌നൗവിലെ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
ക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസ്: ലഖ്‌നൗവിലെ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു
ഡൽഹി: ക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസിൽ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗ സ്വദേശിയായ പ്രതി രാഹുൽ കപൂറിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീം സ്ത്രീകൾകളെ അധിക്ഷേപിക്കുന്ന തരത്തിലുളള പരാമർശങ്ങൾ നടത്തിയതാണ് അറസ്റ്റിന് കാരണം.
ബിസ്മില്ല എന്ന വ്യാജ യൂസർ ഐഡിയിൽ രാഹുൽ ക്ലബ്ബ് ഹൗസ് ആപ്പ് ഉപയോഗിക്കുകയായിരുന്നു. എന്നാൽ, ഒരു വ്യക്തിയുടെ നിർദ്ദേശ പ്രകാരമാണ് താൻ ഒരു ഓഡിയോ ചാറ്റ് റൂം ഉണ്ടാക്കിയതെന്ന് കപൂർ അവകാശപ്പെട്ടു.
രാഹുൽ കപൂറിന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ പ്രതിയുടെ പിതാവ് ലഖ്‌നൗ കാന്റിലെ ആർമി പബ്ലിക് സ്‌കൂളിൽ അക്കൗണ്ടന്റാണ്.

അതേ സമയം, ചാറ്റുമായി ബന്ധപ്പെട്ട് ഹരിയാനയിൽ നിന്ന് മൂന്ന് പേരെ മുംബൈ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ കപൂറിനെ അറസ്റ്റ് ചെയ്തത്. ആകാശ്, ജേഷ്‌നവ് കക്കർ, യാഷ് പരാശർ എന്നിവരെയാണ് പൊലീസ് പിടി കൂടിയത്. 19 നും 22 നും ഇടയിൽ പ്രായമുള്ളവരാണിവർ. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ പോലീസ് ജീവനക്കാരാണ് പ്രതികളെ പിടികൂടിയത്. ഇതിൽ പരാശർ നിയമ വിദ്യാർത്ഥിയും കക്കർ കൊമേഴ്‌സ് വിദ്യാർത്ഥിയുമാണ്. എന്നാൽ, സുയാൽ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മൂന്ന് പ്രതികൾക്ക് എതിരെ മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സെൽ കേസ് എടുത്തു. 2000 - ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് 67, ഐ പി സി സെക്ഷൻ 153 (എ), 295 (എ), 354 (എ), 354 (ഡി), സെക്ഷൻ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് അന്വേഷണം. 2022 ജനുവരി 19 - നാണ് ഇവർ പരാതി നൽകിയത്. തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ക്ലബ്‌ഹൗസ് ചാറ്റുകളിൽ പങ്കെടുത്തവർ സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ ഉപയോഗിച്ചു എന്ന് യുവതി തന്റെ പരാതിയിൽ ആരോപിച്ചിരുന്നു. ജോയിന്റ് പോലീസ് കമ്മീഷണർ മിലിന്ദ് ഭരാംബെ പറഞ്ഞു.

അസഭ്യമായ ക്ലബ് ഹൗസ് ആപ്പ് ചാറ്റിനെതിരെ ഞങ്ങൾ ഹരിയാനയിലെ കർണാലിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്യ്തിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യ്തിരുന്നു. ഇയാളെ 3 ദിവസത്തെ എസ് ഐ ടി റിമാൻഡിലേക്ക് കൊണ്ടു പോകുകയും ചെയ്തു. എന്നാൽ, മറ്റ് 2 പ്രതികളെ ഫരീദാബാദിൽ നിന്നും പിടി കൂടിയിരുന്നു. അവരുടെ റിമാൻഡിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്," മിലിന്ദ് ഭരാംബെ വ്യക്തമാക്കി.അതേസമയം, ഈ വർഷം ജനുവരി 16നും 19നും ക്ലബ്ബ് ഹൗസ് ആപ്പിൽ രണ്ട് ചാറ്റ് റൂമുകൾ സൃഷ്ടിച്ചതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പങ്കെടുത്തവരിൽ ചിലർ സ്ത്രീകളെ കുറിച്ച് ചർച്ച ചെയ്യുകയും അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും ചെയ്തു.
Recommended Video

സ്ത്രീ ശരീര ഭാഗങ്ങൾ ലേലം ചെയ്യുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു," അദ്ദേഹം പറഞ്ഞു.ഈ രണ്ട് ചാറ്റ് റൂമുകളിലും 300 ഓളം പേർ പങ്കെടുത്തു. എങ്കിലും സ്ത്രീകൾക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചവരാണ് കേസിൽ പ്രതികളായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ട്വിറ്റർ ഉപയോക്താവായ ജെയ്‌മിൻ ക്ലബ്‌ഹൗസ് ചാറ്റുകളുടെ വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു. ലോട്ടസ് വാച്ച് എന്ന അക്കൗണ്ടിൽ നിന്ന് ഇൻസ്റ്റാഗ്രാമിലും പങ്കിട്ടിരുന്നു. സ്ത്രീകൾക്ക് എതിരെ ആക്ഷേപകരവും അധിക്ഷേപിക്കുന്നതുമായ ഭാഷ ഉപയോഗിച്ചതിനാൽ വീഡിയോ കോലാഹലം സൃഷ്ടിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications