കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് രൂക്ഷം; മധ്യപ്രദേശിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടിയായി മധ്യപ്രദേശിലെ പ്രധാന നഗരങ്ങളായ ഇന്റോർ, ഭോപ്പാൽ, ജബൽപൂർ നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്.

covid

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെ രാത്രികാല കർഫ്യൂ നടപ്പാക്കും. ഇതിൽ നിന്ന് അവശ്യ സർവ്വീസുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇവിടത്തെ സ്കൂളുകൾ മാർച്ച് 31 വരെ അടച്ചിടും. മധ്യപ്രദേശിൽ വെള്ളിയാഴ്ച 1140 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്റോറിൽ 309 ഉം ഭോപ്പാലിൽ 272 ഉം ജബൽപൂരിൽ 97 കേസുകളുമാണ് ഉള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ റിപ്പോർട്ട് ചെയ്ത കേസുകൾ 2,73,097 ആയി. നിലവിൽ 6600 രോഗികളാണ് ചികിത്സയിൽ ഉള്ളത്.

അതേസമയം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വർധന തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ 80.63% ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 39,726 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ - 25,833 (പുതിയ കേസുകളിൽ 65% ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്). രണ്ടാം സ്ഥാനത്തുള്ള പഞ്ചാബിൽ 2,369 പേര്‍ക്കും കേരളത്തിൽ 1,899 പേർക്കും രോഗം സ്ഥിരീകരിച്ചു.രാജ്യത്തിപ്പോൾ ചികിത്സയിലുള്ളത് 2.71 ലക്ഷം (2,71,282) പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.82% മാത്രമാണിത്. മൊത്തം കേസുകളുടെ 76.48% മഹാരാഷ്ട്ര , കേരളം , പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ആണ്.

ഹെലികോപ്റ്ററിൽ പറന്നെത്തി സുരേഷ് ഗോപി, കോടികളുടെ സ്വത്ത്, ലക്ഷങ്ങളുടെ ബാധ്യതയുംഹെലികോപ്റ്ററിൽ പറന്നെത്തി സുരേഷ് ഗോപി, കോടികളുടെ സ്വത്ത്, ലക്ഷങ്ങളുടെ ബാധ്യതയും

കേരളത്തിൽ എൽഡിഎഫ് തന്നെ; ഭരണതുടർച്ച പ്രവചിച്ച് മാതൃഭൂമി സി വോട്ടർ സർവ്വേ ഫലംകേരളത്തിൽ എൽഡിഎഫ് തന്നെ; ഭരണതുടർച്ച പ്രവചിച്ച് മാതൃഭൂമി സി വോട്ടർ സർവ്വേ ഫലം

ഇക്കുറിയും ബിജെപി നിലം തൊടില്ല?; കേരളത്തിൽ മോദി ഫാക്ടർ ഇല്ലെന്നും മാതൃഭൂമി സർവ്വേ ഫലംഇക്കുറിയും ബിജെപി നിലം തൊടില്ല?; കേരളത്തിൽ മോദി ഫാക്ടർ ഇല്ലെന്നും മാതൃഭൂമി സർവ്വേ ഫലം

English summary
CM announces lockdown in Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X