കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

ധന്‍ബാദ്: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 3000 പേര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം മുഖ്യമന്ത്രി ഹേമന്ത് സോറന്‍. നിയമങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്താന്‍ ഉള്ളതല്ലെന്നും മറിച്ച് സുരക്ഷ ഉറപ്പാക്കാനുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമത്തിനെതിരായി ധന്‍ബാദില്‍ പ്രതിഷേധിച്ചവരില്‍ കണ്ടാല്‍ അറിയുന്ന 7 പേര്‍ക്കെതിരേയും ബാക്കി വരുന്ന 3000 ത്തോളം വരുന്നവര്‍ക്കെതിരെയുമാണ് പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.

നിയമങ്ങൾ ജനങ്ങളെ ഭയപ്പെടുത്തുന്നതിനും നിശബ്ദമാക്കുന്നതിനും വേണ്ടിയല്ല, മറിച്ച് പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധം വളർത്തുന്നതിനാണ്, ഹേമന്ദ് സോറന്‍ ട്വീറ്റ് ചെയ്തു. പ്രതിഷേധകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനത്തെ മാനിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

hemandnew

പ്രതിഷേധക്കാർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ നടപടി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ കെഎൻ ചൗബെയുമായി സംസാരിച്ചതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി സുഖ്ദേവ് സിംഗ് പറഞ്ഞു. അനുമതിയില്ലാതെയാണ് പ്രതിഷേധകര്‍ തെരുവിലിറങ്ങിയത്. ഇതോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് .മാർച്ചിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന് ശേഷം തങ്ങൾ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും, പോലീസിനെ ഉദ്ധരിച്ച് സ്ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
UP govt Begins Process To Implement New Citizenship Law | Oneindia Malayalam

വസേപ്പൂരിലും, റന്‍ധിര്‍ വര്‍മ ചൗക്ക്, അരമോറിലുമായി നടന്ന പ്രതിഷേധത്തില്‍ നാലിയിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 11 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

'ശിരസ് ഛേദിക്കും' അന്ന് സംഘപരിവാര്‍ ഭീഷണി; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് ദീപിക'ശിരസ് ഛേദിക്കും' അന്ന് സംഘപരിവാര്‍ ഭീഷണി; ജെഎന്‍യു വിഷയത്തില്‍ പ്രതികരിച്ച് ദീപിക

ഷെയിന്‍ നിഗത്തിന്‍റെ സിനിമാ ഭാവിയെന്ത്; ഇനി എല്ലാം 'അമ്മ'യുടെ കൈകകളില്‍ഷെയിന്‍ നിഗത്തിന്‍റെ സിനിമാ ഭാവിയെന്ത്; ഇനി എല്ലാം 'അമ്മ'യുടെ കൈകകളില്‍

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്;കാവിക്കോട്ട തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്!!നാഗ്പൂരിലും തകര്‍ന്ന് ബിജെപിമഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്;കാവിക്കോട്ട തകര്‍ത്തെറിഞ്ഞ് കോണ്‍ഗ്രസ്!!നാഗ്പൂരിലും തകര്‍ന്ന് ബിജെപി

English summary
CM asks to drop sedition charges against CAA protestors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X