Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുവിന്റെ മകന്റെ ആസ്തി, അഞ്ച് മാസംകൊണ്ട് ഞെട്ടിപ്പിക്കുന്ന കണക്ക്

ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ എന്‍ ലോകേഷിന്റെ ആസ്തി വെളിപ്പെടുത്തി.

ഹൈദരബാദ്; ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ എന്‍ ലോകേഷിന്റെ ആസ്തി വെളിപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ ലോകേഷ് പരസ്യമായി പ്രഖ്യാപിച്ച ആസ്തിയായ 14.50 കോടിയുടെ 21 മടങ്ങാണ് ഇപ്പോള്‍. അഞ്ചു മാസംകൊണ്ട് 329.52 കോടി രൂപയായി.

ഇലക്ഷന്‍ കമ്മീഷന് ലോകേഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് 329.52 കോടി രൂപയുടെ ആസ്തി വെളിപ്പെടുത്തിയത്. 2016 ഒക്ടോബര്‍ 19നാണ് ലോകേഷ് 14.50 കോടി രൂപയുടെ ആസ്തി പരസ്യമായി പ്രഖ്യാപിച്ചത്. 2.52 കോടി ഹെറിറ്റേജ് ഫുഡിന്റെ ഷെയറും 1.64 കോടി മറ്റ് കമ്പനികളുടെ ഷെയര്‍ 93 ലക്ഷം രൂപയുടെ കാറും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

lokesh-naidu

ലോകേഷിന്റെ ഭാര്യ നാര ബ്രഹ്മണിയ്ക്ക് സ്വന്തമായി 22.05 കോടിയുടെ സ്വത്തുക്കളുണ്ട്. ലോകേഷിന്റെയും ഭാര്യ നാര ബ്രഹ്മണിയുടെയും രണ്ട് വയസുള്ള മകന്റെ പേരില്‍ 12.20 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ ലോകേഷിന്റെ കുടുംബത്തിന് 363.77 കോടിയുടെ സ്വത്ത് കൈവശം ഉണ്ട്.

ആന്ധ്രമുഖ്യമന്ത്രിയും ലോകേഷിന്റെ പിതാവ് ചന്ദ്രബാബുവിന് 10.14 കോടിയുടെ ആസ്തിയും ഭാര്യ ഭുവനേശ്വരിയ്ക്ക് 32.54 കോടിയുമാണ് ആസ്തി. മൊത്തം 400 കോടിയാണ് ആന്ധ്രമുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ആസ്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+