ഞാന്‍ ബിജെപി കോണ്‍ഗ്രസ് വോട്ടര്‍മാരുടെയും മുഖ്യമന്ത്രിയാണ്... ശത്രുത മറക്കാമെന്ന് കെജ്രിവാള്!!
ദില്ലി: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വോട്ടര്‍മാരെ കൈയ്യിലെടുത്ത് അരവിന്ദ് കെജ്രിവാള്. തിരഞ്ഞെടുപ്പ് കഴിഞ്ഞു. നിങ്ങള്‍ ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന കാര്യത്തില്‍ പ്രസക്തിയില്ല. നിങ്ങള്‍ എന്റെ കുടുംബത്തിന്റെ ഭാഗമാണ്. പാര്‍ട്ടി നോക്കിയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും വോട്ടു ചെയ്തവര്‍ക്കും ഞാന്‍ മുഖ്യമന്ത്രി തന്നെയാണെന്നും കെജ്രിവാള് പറഞ്ഞു.

പ്രചാരണത്തില്‍ രാഷ്ട്രീയമുണ്ടാകും. എനിക്കെതിരെ എതിരാളികള്‍ പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ അവരോട് ക്ഷമിക്കുന്നു. ഞാന്‍ അത്തരം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് നിങ്ങളോട് അപേക്ഷിക്കുകയാണ്. നമുക്ക് ദില്ലിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം. കേന്ദ്ര സര്‍ക്കാരുമായും നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും കെജ്രിവാള് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തിരക്കുകള്‍ കാരണമായിരിക്കും വരാതിരുന്നതെന്നും കെജ്രിവാള് പറഞ്ഞു.
ഇവിടെ നിന്ന് ഞാന്‍ പറയുകയാണ്, എനിക്ക് എല്ലാവരുടെയും ആശീര്‍വാദം വേണം. നരേന്ദ്ര മോദിയുടെയും അനുഗ്രഹം ആവശ്യമാണെന്നും കെജ്രിവാള് പറഞ്ഞു. കെജ്രിവാള് എല്ലാ കാര്യവും സൗജന്യമാക്കുകയാണെന്ന് എല്ലാവരും പറയുന്നു. എന്നാല്‍ ലോകത്തിലെ പല നല്ല കാര്യങ്ങളും സൗജന്യമാണ്. ഒരമ്മയുടെ സ്നേഹം പോലെ. ഞാന്‍ ദില്ലിയിലെ ജനങ്ങളെ ഇഷ്ടപ്പെടുന്നു. ഈ സ്നേഹം സൗജന്യമാണ്. ഞാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കട്ടെ. രോഗികളില്‍ നിന്ന് മരുന്നിനും ചികിത്സയ്ക്കും പണം വാങ്ങട്ടെ. ഞാനങ്ങനെ ചെയ്താല്‍ വലിയ നാണക്കേടാവില്ലേയെന്നും കെജ്രിവാള് ചോദിച്ചു.
കെജ്രിവാളിനൊപ്പം ആറു പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, രാജേന്ദ്ര പാല് ഗൗതം, ഇമ്രാന് ഹുസൈന് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായി അധികാരമേറ്റത്. ദില്ലിയിലെ ജനങ്ങളുടെ വിജയമാണ് ഇതെന്ന് കെജ്രിവാള് പറഞ്ഞു. എന്നെ എഎപിയുടെ മുഖ്യമന്ത്രിയായി ആരും കാണേണ്ട. ഞാന്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും എല്ലാവരുടെയും മുഖ്യമന്ത്രിയാണെന്നും കെജ്രിവാള് പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications