കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംപിക്കെതിരെ 100 കോടിയുടെ മാനനഷ്ടകേസ്; നീക്കവുമായി മുഖ്യമന്ത്രി ഹേമന്ദ് സോറന്‍

Google Oneindia Malayalam News

റാഞ്ചി: ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ കടുത്ത നീക്കവുമായി ജാര്‍ഗണ്ഡ് മുഖ്യമന്ത്രി ഹേമന്ദ സോറന്‍. സാമൂഹിക മാധ്യമങ്ങിലൂടെ തന്റെ പ്രതിച്ഛാ കളങ്കപ്പെടുത്തിയെന്നാരോപിച്ച് 100 കോടി രൂപയുടെ മാനനഷ്‌ക്കേസാണ് നിശാന്ത് ദുബെക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. റാഞ്ചി സിവില്‍ കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

'മരിച്ചവരുടെ പേരുകൾ ഉടനടി കൊടുക്കുന്ന മാധ്യമപ്രവർത്തകരുടെ പേര് ഒന്ന് സ്‌ക്രോൾ ചെയ്താല്‍ മതി''മരിച്ചവരുടെ പേരുകൾ ഉടനടി കൊടുക്കുന്ന മാധ്യമപ്രവർത്തകരുടെ പേര് ഒന്ന് സ്‌ക്രോൾ ചെയ്താല്‍ മതി'

ഹേമന്ദ് സോറന്‍

ഹേമന്ദ് സോറന്‍

ഓഗസ്റ്റ് 4 നാണ് ഹേമന്ദ് സോറന്‍ ബിജെപി എംപിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എംപിയെ കൂടാതെ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ കമ്പനികള്‍ക്കെതിരേയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നെല്ലാമായി 100 കോടി രൂപയുടെ മാനനഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു.

സോറന്റെ പ്രതികരണം

സോറന്റെ പ്രതികരണം

ഹേമന്ദ് സോറന്‍ ഒരു സ്ത്രീയെ തട്ടികൊണ്ട് പോയതായി ദുബെ നേരത്തെ ആരോപിച്ചിരുന്നു. സോറന്‍ 2015 ല്‍ മുംബൈയില്‍ വെച്ച് ഒരു സ്ത്രീയ ലൈംഗികാതിക്രമണം നടത്തി തട്ടികൊണ്ട് പോയെന്നായിരുന്നു ദുബെയുടെ ആരോപണം. നിയമപരമായി ഇതിന് മറുപടി നല്‍കാമെന്നായിരുന്നു അന്ന് സോറന്റെ പ്രതികരണം.

Recommended Video

cmsvideo
CM Pinarayi Vijayan and HM KK Shailaja appreciates locals who were involved in Karipur rescue
നിശികാന്ത് ദുബെ

നിശികാന്ത് ദുബെ

2020 ജൂലൈ 27 മുതല്‍ നിശികാന്ത് ദുബെ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഇറക്കുകയും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പും വിദ്വേഷവും സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണെന്നും സോറന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ ഫീഡില്‍ പ്രത്യക്ഷപ്പെട്ടിട്ടും അത് നീക്കം ചെയ്യാത്തതിനാലാണ് ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ബലാത്സംഗം ഉള്‍പ്പെടെ

ബലാത്സംഗം ഉള്‍പ്പെടെ

ആഗസ്റ്റ് 5 ന് കേസില്‍ വാദം കേട്ടിരുന്നു. 22ന് കേസ് വീണ്ടും പരിഗണിക്കും. ആഗസ്റ്റ് 6 ന് ദുബെ വീണ്ടും സോറനെതിരെ രംഗത്തെത്തുകയായിരുന്നു. മുംബൈയില്‍ ചില യുവതികളാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സോറനെതിരെ ഉന്നയിച്ചത്. എന്നാല്‍ അവര്‍ക്കെതിരെ കേസെടുക്കാതെ നിങ്ങള്‍ എനിക്കെതിരെ കേസെടുത്തിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പോരാടാന്‍ എനിക്ക് അവസരം ലഭിച്ചതിന് നന്ദിയെന്നായിരുന്നു നിഷികാന്ത് ദുബെയുടെ പോസ്റ്റ്.

ഹരജി

ഹരജി

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നും ഓണ്‍ലൈനിലൂടെയുള്ള ദര്‍ശനം പോരെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ട് നേരിട്ട് ക്ഷേത്ര ദര്‍ശനത്തിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് നിഷികാന്ത് ദുബെ ഹരജി സമര്‍പ്പിച്ചിരുന്നു.

ഇ ദര്‍ശനം

ഇ ദര്‍ശനം

ത് പ്രകാരം ലേക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കി വരുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നത് എന്തിനാണെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. ക്ഷേത്രത്തിലെ ദര്‍ശനത്തിന് പകരമാവില്ല ഇ ദര്‍ശനമെന്നും കോടതി ചൂണ്ടികാട്ടുകയായിരുന്നു.

English summary
CM hemant soren files 100 crore defamation case against bjp MP Nishikant dubey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X