കൂടെ നടന്നവരും പറയുന്നു, കെജ്രിവാള്‍ രാജിവെക്കണം...
പുനെ: ദില്ലി ഭരിക്കാനുള്ള ധാര്‍മികമായ അവകാശം അരവിന്ദ് കെജ്രിവാളിന് നഷ്ടമായി എന്ന് സ്വരാജ് അഭിയാന്‍ സ്ഥാപക അംഗം മാരുതി ഭാപ്കര്‍. ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായിരുന്ന യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ചേര്‍ന്ന് തുടങ്ങിയ സംഘടനയാണ് സ്വരാജ് അഭിയാന്‍. ഈ സംഘടനയുടെ മഹാരാഷ്ട്രയിലെ സ്ഥാപക അംഗമാണ് മാരുതി ഭാപ്കര്‍.
ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ നിയമമന്ത്രിയായ ജിതേന്ദ്ര സിംഗ് തോമര്‍, എം എല്‍ എയായ സുരീന്ദര്‍ സിംഗ് എന്നിവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് സ്വരാജ് അഭിയാന്‍ കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം എം എല്‍ എമാര്‍ തട്ടിപ്പുകള്‍ കാണിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കെജ്രിവാളിന് ധാര്‍മിക അവകാശം ഇല്ലെന്ന് ഭാപ്കര്‍ പറഞ്ഞു.

ഇവര്‍ക്ക് രണ്ടുപേര്‍ക്കും മാത്രമല്ല, ആപ്പിന്റെ പ്രമുഖ നേതാവായ സോമനാഥ് ഭാരതിക്കെതിരെയും ആരോപണമുണ്ട്. സോമനാഥ് ഭാരതി തന്നെ പീഡിപ്പിക്കുന്നു എന്ന് കാണിച്ച് ഭാര്യ ലിപിക മിത്രയാണ് വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കേ ഭര്‍ത്താവ് തന്റെ നേരെ പട്ടിയെ അഴിച്ചുവിട്ടു എന്നും കുട്ടിയെ ഇല്ലാതാക്കാന്‍ നിര്‍ബന്ധിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.
ദില്ലിയില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും ആം ആദ്മി പാര്‍ട്ടിക്ക് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് എം എല്‍ എമാരുടെ പേരിലുള്ള ഈ വിവാദങ്ങള്‍.












Click it and Unblock the Notifications