കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ ഖട്ടാര്‍ മുഖ്യമന്ത്രി; ചൗട്ടാല ഉപമുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഞായറാഴ്ച ഉച്ചയ്ക്ക്

Google Oneindia Malayalam News

ചാണ്ഡീഗഡ്: ഹരിയാണയില്‍ ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയാകും. ജെജെപി നേതാവ് ദുശ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. ഇരുപാര്‍ട്ടികളും ഇതുസംബന്ധിച്ച് ധാരണയിലെത്തി. ഞായറാഴ്ച സത്യപ്രതിജ്ഞ നടക്കും. ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ കണ്ട് ഖട്ടാര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബിജെപി-ജെജെപി സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണര്‍ ക്ഷണിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ന് രാജ്ഭവനിലാകും സത്യപ്രതിജ്ഞ. ദീപാവലി രാജ്യം ആഘോഷിക്കുമ്പോള്‍ ഹരിയാണയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Ml

ഇന്ന് രാവിലെ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ഖട്ടാറിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിനിധികളായി പങ്കെടുത്ത കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരാണ് ഖട്ടാറിന്റെ പേര് പ്രഖ്യാപിച്ചത്.

ഹരിയാണയുടെ മുഖ്യമന്ത്രിയായി ഖട്ടാര്‍ രണ്ടാംതവണയാണ് അധികാരമേല്‍ക്കുന്നത്. 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റാണ്. എന്നാല്‍ ബിജെപിക്ക് ലഭിച്ചത് 40 സീറ്റ്. ഈ സാഹചര്യത്തില്‍ 10 സീറ്റ് ലഭിച്ച ജെജെപിയുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

കൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടികൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടി

ജെജെപി അധ്യക്ഷന്‍ ദുശ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. ജെജെപിക്ക് പുറമെ ഏഴ് സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കും. ഇതോടെ 57 അംഗങ്ങളുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ നിലവില്‍വരിക. ജെജെപിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആദ്യത്തില്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസിന് 31 അംഗങ്ങളാണുള്ളത്. എന്നാല്‍ ബിജെപിയുമായി അടുക്കാനാണ് ജെജെപി താല്‍പ്പര്യം കാണിച്ചത്. ഐഎന്‍എല്‍ഡിയില്‍ നിന്ന് ഭിന്നിച്ച് ഒരുവര്‍ഷം മുമ്പാണ് ജെജെപി രൂപീകരിക്കപ്പെട്ടത്.

English summary
CM Khattar, Deputy CM Dushyant Chautala To Take Oath Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X