Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു; അപ്പോളോയിൽ നിന്ന് ഗസ്റ്റ് ഹൗസിലേക്ക്, കൂടെ ഭാര്യയും...

ആശുപത്രിയിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം തമിഴ്നാട് സർക്കാരിന്റെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. ശനിയാഴ്ച വൈകീട്ടോടെയാണ് അദ്ദേഹം ആശുപത്രി വിട്ടത്. ഗ്രീൻസ് റോഡിലെ അപ്പോളോ ആശുപത്രിയിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹം തമിഴ്നാട് സർക്കാരിന്റെ ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

ശനിയാഴ്ച പുലർച്ചെ 2.30ഓടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ‍്ലഡ് കൗണ്ടിലെ വ്യതിയാനത്തെ തുടർന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. അതേസമയം, മുഖ്യമന്ത്രി പതിവ് പരിശോധനയ്ക്കായി പോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത്.

 ബ്ലഡ് കൗണ്ട്...

ബ്ലഡ് കൗണ്ട്...

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മുഖ്യമന്ത്രിയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്തകൾ പുറത്തുവന്നത്. ബ്ലഡ് കൗണ്ടിലെ വ്യതിയാനത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത്.

 ഡോക്ടർമാർ....

ഡോക്ടർമാർ....

അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം പരിശോധിച്ചുവരികയാണെന്നും, അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആയിരുന്നു പിന്നീടുള്ള റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ആശുപത്രി അധിക‍ൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു.

 പതിവ് പരിശോധന...

പതിവ് പരിശോധന...

എന്നാൽ മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഇതുസംബന്ധിച്ച വിശദീകരണം നൽകി. മുഖ്യമന്ത്രിയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും, പതിവ് പരിശോധനകളുടെ ഭാഗമായാണ് അപ്പോളോ ആശുപത്രിയിൽ പോയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

ഭാര്യ...

ഭാര്യ...

സാധാരണ നടത്താറുള്ള വൈദ്യപരിശോധനയുടെ ഭാഗമായാണ് മുഖ്യമന്ത്രി ചെന്നൈയിൽ പോയതെന്നും, മറ്റു വാർത്തകളെല്ലാം വസ്തുതാവിരുദ്ധമാണെന്നും വിശദീകരണത്തിൽ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും അദ്ദേഹത്തോടൊപ്പം ചെന്നൈയിലെ ആശുപത്രിയിലുണ്ടെന്നും ഓഫീസിൽ നിന്ന് അറിയിച്ചു.

 ആശ്വാസം...

ആശ്വാസം...

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം പുറത്തുവന്നതോടെയാണ് ഈ റിപ്പോർട്ടുകൾ സംബന്ധിച്ച ആശങ്കയ്ക്ക് വിരാമമായത്. ശനിയാഴ്ച രാവിലെ ആരംഭിച്ച പരിശോധനകൾ വൈകുന്നേരത്തോടെ പൂർത്തിയായെന്നും പിന്നീട് വിശദീകരണമുണ്ടായി.

വൈകീട്ടോടെ...

വൈകീട്ടോടെ...

പരിശോധനകളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടത്. ഗ്രീൻസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ നിന്ന് അദ്ദേഹവും ഭാര്യയും പിന്നീട് തമിഴ്നാട് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി.

 സ്ഥിരീകരിച്ചു...

സ്ഥിരീകരിച്ചു...

മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയതായി ചെന്നൈ അപ്പോളോ ആശുപത്രി അധിക‍ൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് നടത്തിയ പരിശോധനകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+