കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയാത്രാ നിരോധനം: ജാവദേക്കറെ കണ്ട് പിണറായി, വിദഗ്ധ സമിതി രൂപീകരിക്കും

Google Oneindia Malayalam News

ദില്ലി: കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രിമാരെ കാണുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട മുഖ്യമന്ത്രി വയനാട്ടിലെ രാത്രി യാത്രാ നിരോധനത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് വിദഗ്ദ സമിതിയെ നിയമിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

1

സമിതിക്ക് മുന്നില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുമെന്ന് ജാവദേക്കര്‍ ഉറപ്പ് നല്‍കിയതായും പിണറായി വ്യക്തമാക്കി. അതേസമയം നേരത്തെ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരിയെയും നിതിന്‍ ഗഡ്കരിയെയും മുഖ്യമന്ത്രി കണ്ടിരുന്നു. കേരളത്തിലേക്ക് 30 വിമാന സര്‍വീസുകള്‍ കൂടി പൂരിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

ഉത്സവ കാലങ്ങളില്‍ വിദേശത്ത് നിന്നടക്കം കൂടുതല്‍ യാത്രക്കാര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി. വിമാനകമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിഷയവും കേരളം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലെ യാത്രക്കാരുടെ വര്‍ധന കണക്കിലെടുത്ത് വിമാനകമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനും തയ്യാറാകണമെന്നായിരുന്നു മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടത്.

ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കണഅടത്. കേരളം മുന്നോട്ട് വെച്ച നിര്‍ദേശം വൈകുന്നതില്‍ ഗഡ്കരി ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു. അതേസമയം ദേശയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കന്നതിന് വരുന്ന അധിക ചെലവില്‍ ഒരു വിഹിതം ഏറ്റെടുക്കാമെന്ന ശുപാര്‍ശയാണ് കേരളം നല്‍കിയത്.

English summary
cm pinarayi vijayan meets prakash javdekar on wayanad night travel ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X