കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ, അദാനിക്ക് വിമാനത്താവളം നൽകരുത്!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. നീതി ആയോഗ് യോഗത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്തിയത്. മന്ത്രി ജി സുധാകരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് രാവിലെ 10 മണിക്കായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച 15 മിനുറ്റ് നീണ്ട് നിന്നു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ട് കൊടുക്കരുത് എന്ന് ആവശ്യപ്പെടാനാണ് മുഖ്യമന്ത്രി മോദിയെ കണ്ടത്. പ്രധാനമന്ത്രിയെ കേരളത്തിന്റെ എതിര്‍പ്പ് പിണറായി വിജയന്‍ രേഖാമൂലം അറിയിച്ചു. വിമാനത്താവളം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണം എന്നും മുഖ്യമന്ത്രി ആവശ്യമുന്നയിച്ചു.

cm

പ്രളയത്തിന് ശേഷമുളള പുനര്‍നിര്‍മ്മാണത്തിന് കേരളത്തിന് കൂടുതല്‍ സഹായത്തിനുളള അഭ്യര്‍ത്ഥനയും മുഖ്യമന്ത്രി നടത്തി. മാത്രമല്ല കേന്ദ്രസഹായം സംബന്ധിച്ച് സംസ്ഥാനത്തിനുളള അതൃപ്തിയും മോദിയെ അറിയിച്ചു. നരേന്ദ്ര മോദി രണ്ടാം വട്ടം അധികാരത്തിലേറിയ ശേഷം ആദ്യമായാണ് കേരള മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും പിണറായി വിജയന്‍ വിട്ട് നിന്നിരുന്നു.

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രിയും കെ സുധാകരനും കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംസ്ഥാനത്തെ ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. കേരളത്തോട് കേന്ദ്രം വിവേചനം കാണിക്കില്ല എന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

English summary
CM Pinarayi Vijayan met PM Narendra Modi at Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X