കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്ക്,കേരളം കൊവിഡ് കണക്കുകൾ മറയ്ക്കാൻ ശ്രമിച്ചു; ജെപി നദ്ദ

Google Oneindia Malayalam News

ദില്ലി: കേരള സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത്. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ബിജെപി അധ്യക്ഷന്റെ വിമര്‍ശനം. സ്വര്‍ണക്കട്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ പങ്കുണ്ടെന്ന് ജെപി നദ്ദ ആരോപിച്ചു. കൂടാതെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ വളരെ ലാഘവത്തോടയൊണ് കാണുന്നതെന്നും ജെ പി നദ്ദ കുറ്റപ്പെടുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ചുവപ്പാണ്

കേരളത്തില്‍ ചുവപ്പാണ്

എല്ലായിടത്തും സ്വര്‍ണത്തിന്റെ നിറം മഞ്ഞയാണ്. പക്ഷേ, കേരളത്തില്‍ ഇത് ചുപ്പാണെന്ന് ജെപി നദ്ദ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സെക്രട്ടറിയും ഐടി ഉദ്യോഗസ്ഥയും തമ്മില്‍ എന്താണ് ബന്ധമെന്നും നദ്ദ ആരോപിച്ചു. ഒരു ചൂട് മുഖ്യമന്ത്രിയുടെ ഓഫീസിലും കാണാന്‍ സാധിക്കുന്നുണ്ടെന്നും ജെ പി നദ്ദ ആരോപിച്ചു.

ഇടപെട്ടിട്ടുണ്ട്

ഇടപെട്ടിട്ടുണ്ട്

സംഭവത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്.' ചോര്‍ കി ദാദി മേ ടിങ്ക എന്നൊരു ചൊല്ലുണ്ട്. അതിനര്‍ത്ഥം, മുഖ്യമന്ത്രിയുടെ ഓഫീസ് എവിടെയോ ഇടപെട്ടിട്ടുണ്ടെന്നാണ് ജെപി നദ്ദ ആരോപിച്ചു. കേസില്‍ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ പിടികൂടിയതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ വിമര്‍ശനം.

നിഷേധാത്മകം

നിഷേധാത്മകം

കൊവിഡിന്റെ പശ്ചാത്തലത്തിലും ജെപി നദ്ദ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവം നിഷേധാത്മകമാണെന്നും ഇത് കൊവിഡ് പ്രതിസന്ധിയെ രൂക്ഷമാക്കിയെന്നും നദ്ദ ആരോപിച്ചു. കേരളത്തില്‍ കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചതെന്നും നദ്ദ കുറ്റപ്പെടുത്തി.

പരിശോധനകള്‍

പരിശോധനകള്‍

കേരളത്തിലെ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടപ്പോഴും കേരളത്തിലെ പിണറായി സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 7000 കടന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ദുരിതമുണ്ടായി

ദുരിതമുണ്ടായി

സംസ്ഥാനത്ത് വേണ്ടത്ര ക്വറന്റീന്‍ സൗകര്യങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനൊയിരുന്നില്ല. ഇതുകാരണം ദുരിതത്തിലായത് ജനങ്ങളാണ്. വയനാട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കുടിയേറ്റ തൊഴിലാളികള്‍ സമരം നടത്തി. സിഎഎ പ്രക്ഷോഭകര്‍ക്ക് കേരള ഹൗസ് വിട്ടുനല്‍കി. എന്നാല്‍ അത്യാവശ്യമുള്ള മലയാളി നഴ്‌സുമാര്‍ക്ക് വിട്ടുനല്‍കിയില്ലെന്നും നദ്ദ ആരോപിച്ചു.

'വീണ വിജയന്റെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ'വീണ വിജയന്റെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ

 സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ കൊച്ചി എൻഐഎ ഓഫീസിൽ: ഇരുവരുടെയും കൊവിഡ് ഫലം കാത്ത് അധികൃതർ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ കൊച്ചി എൻഐഎ ഓഫീസിൽ: ഇരുവരുടെയും കൊവിഡ് ഫലം കാത്ത് അധികൃതർ

കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ്; ബച്ചന്റെ മുംബൈയിലെ വീടും പരിസരവും കണ്ടെയ്ന്‍മെന്റ് സോണ്‍കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ്; ബച്ചന്റെ മുംബൈയിലെ വീടും പരിസരവും കണ്ടെയ്ന്‍മെന്റ് സോണ്‍

English summary
CM's office have Role in gold smuggling, Kerala try to hide Covid figures says JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X