കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനക്കാര്‍ ഇതുവരെ പരാതി പറഞ്ഞിട്ടില്ല; മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണം പരിശോധിക്കും

തൊഴില്‍ ചൂഷണങ്ങളെക്കുറിച്ച് ജീവനക്കാര്‍ ഇതേ വരെ പരാതികള്‍ ഉന്നയിച്ചിട്ടില്ല. തൊഴിലാളികള്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ചാല്‍ പരിഹാരമുണ്ടാക്കാന്‍ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സമയ ക്രമീകരണവും ശമ്പളവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മാധ്യമപ്രവര്‍ത്തകയും ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ ക്രമീകരണം ഉറപ്പുവരുത്തും.

ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടോയെന്നും മതിയായ സൗകര്യം മാജേ്‌മെന്റ് ഒരുക്കുന്നുണ്ടോയെന്നും തൊഴില്‍വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരെ പിന്നീട് അവിടെ കാണുന്നില്ല.

veena-george

കൂടുതല്‍ ശമ്പളം കിട്ടുന്നിടത്തേക്ക് മാറുകയാണ്. തൊഴില്‍ ചൂഷണങ്ങളെക്കുറിച്ച് ജീവനക്കാര്‍ ഇതേ വരെ പരാതികള്‍ ഉന്നയിച്ചിട്ടില്ല. തൊഴിലാളികള്‍ പ്രശ്‌നം ചൂണ്ടിക്കാണിച്ചാല്‍ പരിഹാരമുണ്ടാക്കാന്‍ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CM Pinarayi Vijayan says about media persons salary on veena george mla calling attention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X