• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കര്‍ണാടകയില്‍ ജീവിക്കണമെങ്കില്‍ കന്നഡ പഠിക്കണം: സിദ്ധരാമയ്യയ്ക്ക് സംഘപരിവാറിന്‍റെ സ്വരം!

ബെംഗളൂരു: കര്‍ണ്ണാടകയില്‍ ജീവിക്കണമെങ്കില്‍ കന്ന‍ഡ‍ പഠിക്കണം ഭീഷണിയുടെ സ്വരവുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബുധനാഴ്ച 62ാമത് കര്‍ണ്ണാടക രാജ്യോത്സവത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് ജീവിക്കുന്നവരെല്ലാം കന്നഡിഗരാണെന്നും അതിനാല്‍ കന്നഡ‍ പഠിക്കണമെന്നുമെന്നും കുട്ടികളെ കന്നഡ പഠിപ്പിക്കണമെന്നുമാണ് സിദ്ധരാമയ്യ ചൂ​ണ്ടിക്കാണിക്കുന്നത്.

ഗര്‍ഭിണികള്‍ മത്സ്യം കഴിച്ചാല്‍ എന്ത് സംഭവിക്കും!! ശിശുക്കളിലെ ആസ്തമയ്ക്ക് പരിഹാരം മത്സ്യ എണ്ണ!

നേരത്തെ നമ്മ മെട്രോയുടെ പേരിലും ഇത്തരം ഭാഷാ വിവാദങ്ങള്‍ കര്‍ണ്ണാടകയില്‍ അടുത്ത കാലത്ത് ഉടലെടുത്തിരുന്നു. മെട്രോ സ്റ്റേഷന്‍റെ ബോര്‍ഡുകളില്‍ ഹിന്ദിയില്‍ സ്റ്റേഷന്‍റെ പേര് അച്ചടിച്ച നടപടിയാണ് വിവാദമായത്. ഇതോടെ #NammaMetroHindiBeda എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്‍ ക്യാമ്പെയിനാണ് നടന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം.

 ഭാഷയോട് അനാദരവ്

ഭാഷയോട് അനാദരവ്

ഏത് ഭാഷ പഠിക്കുന്നതിനും താന്‍ എതിരല്ലെന്ന് ചൂണ്ടിക്കാണിച്ച സിദ്ധരാമയ്യ നിങ്ങള്‍ കന്ന‍ഡ പഠിച്ചില്ലെങ്കില്‍ അതിനര്‍ത്ഥം ഭാഷയോട് അനാദരവ് കാണിക്കുന്നുവെന്നാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ എ​ല്ലാ സ്കൂളുകളും നിര്‍ബന്ധമായും കന്നഡ പഠിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

 സരോജിനി മഹിഷി റിപ്പോര്‍ട്ട്

സരോജിനി മഹിഷി റിപ്പോര്‍ട്ട്

1986 ല്‍ പുറത്തിറങ്ങിയ സരോജിനി മഹിഷി റിപ്പോര്‍ട്ട് ചില കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലും സംസ്ഥാന സര്‍ക്കാര്‍ തസ്തികളിലും പൊതുമേഖലയിലും കന്നഡിഗര്‍ക്കും 100 ശതമാനം സംവരണം നല്‍കാനാണ് ശുപാര്‍ശ ചെയ്യുന്നത്.

കന്നഡിഗര്‍ മാത്രം മതിയോ!!

കന്നഡിഗര്‍ മാത്രം മതിയോ!!

രാജ്യത്ത് ഏറ്റവുമധികം എന്‍ജിനീയറിംഗ് കോളേജുകളുള്ളത് കര്‍ണ്ണാടകയിലാണെന്നിരിക്കെ മെട്രോ സര്‍വ്വീസ് കൈകാര്യം ചെയ്യുന്നതിനായി പ്രാദേശികമായി തിരഞ്ഞെടുക്കുന്ന എന്‍ജിനീയര്‍മാരെ നിയമിക്കണമെന്നാണ് കെഡിഎ ഉന്നയിക്കുന്ന ആവശ്യം. ഇതിന് പുറമേ ക്ലീനിംഗ്, മെയിന്‍റന്‍സ് വിഭാഗങ്ങളിലും കൂടുതല്‍ കന്നഡിഗരുടെ പ്രാതിനിധ്യം കെഡിഎ ആവശ്യപ്പെടുന്നു.

 നമ്മ മെട്രോ വിവാദത്തില്‍

നമ്മ മെട്രോ വിവാദത്തില്‍

ബെംഗളൂരു മെട്രോയുടെ ബോര്‍ഡില്‍ നിന്ന് ഹിന്ദി അക്ഷരങ്ങള്‍ മറച്ച സംഭവം നേരത്തെ വിവാദമായിരുന്നു. ബെംഗളൂരുവിലെ മജസ്റ്റിക്, ചിക്പേട്ട് എന്നീ രണ്ട് മെട്രോ സ്റ്റേഷനുകളുടെ ബോര്‍ഡുകളിലാണ് ഹിന്ദിയിലെഴുത്തിയിട്ടുള്ള മെട്രോ സ്റ്റേഷന്‍റെ പേര് സെല്ലോ ടേപ്പ് ഉപയോഗിച്ച് മറച്ചുകളഞ്ഞത്. സംഭവത്തോടെ ഹിന്ദി സംസാരിക്കാത്ത കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളിലെ ഹിന്ദി ഉപയോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ചിക്ക്പെട്ട്, മജസ്റ്റിക് മെട്രോ സ്റ്റേഷനുകളിലെ സൈന്‍ ബോര്‍ഡുകള്‍ ജൂലൈ ഒന്നിന് രാവിലെയോടെ ഹിന്ദി ബോര്‍ഡ‍് മറച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തിയിരുന്നില്ല.

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍

ബെംഗളൂരു മെട്രോയുടെ സൈന്‍ ബോര്‍ഡുകള്‍ മൂന്ന് ഭാഷകളിലായി പ്രദര്‍ശിപ്പിച്ചതിനെതിരെ ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാമ്പെയിന്‍ ഉള്‍പ്പെടെയുണ്ടായിരുന്നു. #NammaMetroHindiBeda എന്ന ഹാഷ് ടാഗിലായിരുന്നു ക്യാമ്പെയിന്‍ നടന്നത്. കര്‍ണ്ണാടകയില്‍ മെട്രോയില്‍ മാത്രമല്ല, സര്‍ക്കാര്‍ വകുപ്പുകളിലും ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍. ഹിന്ദി വാക്കുകള്‍ മെട്രോ സൈന്‍ ബോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹിന്ദിയിലുള്ള അനൗണ്‍സ്മെന്‍റ് നിര്‍ത്തലാക്കണമെന്നുമാണ് ആവശ്യം.

ഭാഷാ ചട്ടം ലംഘിക്കാനാവില്ല

ഭാഷാ ചട്ടം ലംഘിക്കാനാവില്ല

സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ഫണ്ടിലുള്ള മെട്രോ കേന്ദ്രസര്‍ക്കാരിന്‍റെ ത്രിഭാഷാ ചട്ടം പിന്തുടരേണ്ടത് അനിവാര്യമാണ്. എന്നാല്‍ പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്നാണ് ത്രിഭാഷാ നയത്തെ എതിര്‍ക്കുന്നവരുടെ പക്ഷം. ഹിന്ദിയ്ക്കെതിരെയുള്ള പ്രതിഷേധത്തെ പിന്തുണച്ച് കര്‍ണ്ണാടക ഭരിക്കുന്ന കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

 കന്നഡിഗരല്ലെങ്കില്‍ ജോലിയില്ല!

കന്നഡിഗരല്ലെങ്കില്‍ ജോലിയില്ല!

ന്നഡിഗരല്ലാത്ത എന്‍ജിനീയര്‍മാരെ നമ്മ മെട്രോയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കന്നഡ വികസനസമിതി രംഗത്തെത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് കെഡിഎ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തിരുന്നു.

കെഡിഎ ചെയര്‍മാന്‍ എസ് ജി സിദ്ധരാമയ്യ കന്നഡിഗരല്ലാത്ത എന്‍ജിനീയര്‍മാരെ മെട്രോയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, ചീഫ് സെക്രട്ടറി എസ് സി ഖുണ്ഡിയ , അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതലയുള്ള മഹേന്ദ്ര ജയിന്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. മെട്രോയില്‍ ജോലി നല്‍കുമ്പോള്‍ കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും അല്ലാത്തപക്ഷം സരോജിനി മഹിഷി റിപ്പോര്‍ട്ടിന്‍റെ ലംഘനമാണെന്നും കത്തില്‍ കെഡിഎ ചെയര്‍മാന്‍ ചൂ​ണ്ടിക്കാണിക്കുന്നു.

 ബാങ്കുകളില്‍ വിവേചനം

ബാങ്കുകളില്‍ വിവേചനം

കര്‍ണ്ണാടകയിലെ ​എല്ലാ ബാങ്കുകളിലേയും ജീവനക്കാര്‍ കന്നഡ സംസാരിക്കണമെന്നും അല്ലാത്തവര്‍ ആറ് മാസത്തിനുള്ളില്‍ കന്നഡ പഠിക്കണമെന്നുമാവശ്യപ്പെട്ട് കന്നഡ വികസനസമിതി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുടേയും ബ്രാഞ്ചുകളില്‍ കന്നഡ‍ യൂണിറ്റുകള്‍ സ്ഥാപിച്ചുവെന്ന് ഉറപ്പുവരുത്താനും സമിതി നിര്‍ദേശം നല്‍കിയിരുന്നു.

English summary
Karnataka Chief Minister Siddaramaiah on Wednesday said that those who live in the state should learn the Kannada language.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more