കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിൾ എക്സ്ക്യൂട്ടിവ് വിവേക് തിവാരിയുടെ മരണത്തിന് യോഗി സർക്കാർ മറുപടി പറയണമെന്ന് കുടുംബം

  • By Desk
Google Oneindia Malayalam News

ലഖ്നൗ: ആപ്പിൾ കമ്പനി സെയിൽസ് മാനേജർ വിവേക് തിവാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് വിവേകിന്റെ ഭാര്യ കൽപ്പന. തന്റെ ഭർത്താവിനെ വെടിവെച്ച് കൊല്ലാൻ പോലീസുകാർക്ക് ആരാണ് അധികാരം നൽകിയതെന്ന് വ്യക്തമാക്കണമെന്ന് കൽപ്പന പറയുന്നു.

വലിയ വിശ്വാസത്തോടെയാണ് ബിജെപിക്ക് വോട്ട് നൽകിയത്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായപ്പോൾ വളരെയധികം സന്തോഷിച്ചു. പക്ഷെ ഇതാണ് ഞങ്ങൾക്ക് തിരിച്ച് കിട്ടിയത്. ഭർത്താവിന്റെ കൊലപാതകത്തിന് യോഗി ആദിത്യനാഥ് മറുപടി പറയണണെമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും കൽപ്പന ആവശ്യപ്പെട്ടു.

apple

ശനിയാഴ്ച പുലർ‌ച്ചെയാണ് വിവേക് തിവാരിയെ പോലീസ് വെടിവെച്ച് കൊന്നത്. കാർ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്താടെ ഓടിച്ച് പോയതിനെ തുടർന്നാണ് വെടിയുതിർത്തതെന്നാണ് പോലീസിന്റെ വാദം. വിവേകിന്റെ കാർ ഒരു ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചെന്നും പോലീസ് ആരോപിക്കുന്നു.

എന്നാൽ പോലീസിന്റെ വാദം നിഷേധിച്ച് വിവേകിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് രംഗത്തെത്തിയിട്ടുണ്ട്. ബൈക്ക് കാറിന് കുറുകെയിട്ട് കാർ തടയുകയായിരുന്നുവെന്ന് സുഹൃത്ത് വ്യക്തമാക്കി സംഭവത്തെ തുടർന്ന് രണ്ട് പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

വിവേകിന്റെ മരണത്തിന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമാണെങ്കിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്നാഥ് സിംഗിന്റെ ലോക്സഭാ മണ്ഡലമാണ് ലഖ്നൗ.

നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു, നാലു പേരുടെ നില ഗുരുതരംനിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചു കയറി; ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു, നാലു പേരുടെ നില ഗുരുതരം

ഗൗരി ലങ്കേഷ് വധം; കുറ്റം സമ്മതിക്കാൻ അന്വേഷണസംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതിഗൗരി ലങ്കേഷ് വധം; കുറ്റം സമ്മതിക്കാൻ അന്വേഷണസംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പ്രതി

English summary
Apple executive death: Wife seeks answers from CM Yogi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X