കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ വലംകൈ എസ്പിയില്‍ ചേര്‍ന്നു; നൂറോളം അനുയായികളും, യുപി ബിജെപിക്ക് കനത്ത തിരിച്ചടി

Google Oneindia Malayalam News

ലഖ്‌നൗ: ഹിന്ദു യുവവാഹിനി മുന്‍ അധ്യക്ഷന്‍ സുനില്‍ സിങ് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ബിജെപിയെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ചാണ് സുനില്‍ സിങിന്റെ നീക്കം. ഒരുകാലത്ത് യോഗി ആദിത്യനാഥിന്റെ വലംകൈ ആയിരുന്നു സുനില്‍ സിങ്. ഇരുവരെയും രാമനും ഹനുമാനുമാക്കി പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നു.

Yog

ഉത്തര്‍ പ്രദേശിലെ സ്ത്രീകളെയും കര്‍ഷകരെയും വിദ്യാര്‍ഥികളെയും ബിജെപി വഞ്ചിക്കുകയാണ് ചെയ്തതെന്ന് സുനില്‍ സിങ് ആരോപിക്കുന്നു. കഴിഞ്ഞാഴ്ച അഖിലേഷ് യാദവിനെ സുനില്‍ സിങ് കണ്ടിരുന്നു. എസ്പിയില്‍ ചേരാനുള്ള താല്‍പ്പര്യം അറിയിക്കുകയും ചെയ്തു. നൂറോളം അനുയായികളും എസ്പിയില്‍ ചേരുമെന്നാണ് സുനില്‍ സിങ് പറയുന്നത്.

മോദിയുടെ ഒറ്റപ്രഖ്യാപനത്തില്‍ പിടിച്ചുകയറി ബിജെപി; ദില്ലി ഭരണം പിടിക്കുമെന്ന് സൂചന, പിന്തുണയേറിമോദിയുടെ ഒറ്റപ്രഖ്യാപനത്തില്‍ പിടിച്ചുകയറി ബിജെപി; ദില്ലി ഭരണം പിടിക്കുമെന്ന് സൂചന, പിന്തുണയേറി

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് സുനില്‍ സിങിനെ ഹിന്ദു യുവവാഹിനി പുറത്താക്കിയത്. യോഗി ആദിത്യനാഥുമായുണ്ടായ ഭിന്നതയാണ് പുറത്താക്കലിലേക്ക് നയിച്ചത്. ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. താന്‍ സംഘടനയുടെ ദേശീയ പ്രസിഡന്റാണെന്ന് സുനില്‍ സിങ് പ്രഖ്യാപിച്ച വേളയിലാണ് ദേശസുരക്ഷ നിയമ പ്രകാരം അറസ്റ്റ് ചെയ്തതും ജയിലില്‍ അടച്ചതും.

ഇറാന്‍ അതിര്‍ത്തിയില്‍ 6 യുഎസ് യുദ്ധവിമാനങ്ങള്‍; 176 പേരുടെ മരണത്തിലേക്ക് നയിച്ചത് ഇങ്ങനെ...ഇറാന്‍ അതിര്‍ത്തിയില്‍ 6 യുഎസ് യുദ്ധവിമാനങ്ങള്‍; 176 പേരുടെ മരണത്തിലേക്ക് നയിച്ചത് ഇങ്ങനെ...

2019ല്‍ ജയില്‍ മോചിതനായ ഇയാള്‍ ഹിന്ദു യുവവാഹിനി (ഭാരത്) എന്ന പേരില്‍ സംഘടന രൂപീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കിലും പത്രിക തള്ളി. താനും തന്നോടൊപ്പമുള്ള എല്ലാവരും എസ്പിയില്‍ ചേരാനും ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാനും തീരുമാനിച്ചുവെന്ന് സുനില്‍ സിങ് പറഞ്ഞു. 2022ല്‍ എസ്പി സര്‍ക്കാരാകും യുപിയില്‍ അധികാരത്തില്‍ വരിക എന്നും അദ്ദേഹം പറഞ്ഞു.

English summary
CM Yogi's old right hand Sunil Singh Set to Join SP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X