ശത്രുക്കൾ മിത്രങ്ങളായോ!!1 യോഗിയുടെ അത്താഴവിരുന്നില്‍ മോദിക്കൊപ്പം അഖിലേഷിനും മായാവതിക്കും ക്ഷണം!!
യുപി പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗദരിയും വിരുന്നില്‍ പങ്കെടുക്കും.
ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന അത്താഴ വിരുന്നിൽ പ്രധാനമന്ത്രി നരോന്ദ്ര മോദിക്കൊപ്പം എസ്പി നേതാവ് മുലായം സിങ് യാദവിനോടെപ്പം അഖിലേഷ് യാദവിനും ബിഎസ്പി നേതാവ് മായാവതിക്കും ക്ഷണം. യോഗിയുടെ ക്ഷണം നേതാക്കൾ സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ മായവതി പങ്കെടുക്കിലെന്നാണ് പുറത്തു വരുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചത്. മുലായം സിംഗ് യാദവ് നേരത്തെ തന്നെ ബിജെപി സ്ഥാനാർഥിയെ സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷത്തിന് ശക്തനായ ദളിത് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടികാഴ്ച രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പിന്തുണക്കുന്ന നീക്കമായാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ബിജു ജനതാദളും ശിവസേനയും എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിട്ടുണ്ട്. ഡിഎംകെയും കോണ്‍ഗ്രസിന് ഒപ്പമാണ്. എന്‍സിപി നിലപാട് വ്യക്തമാക്കിയിട്ടില്ല.

രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെത്തുന്നത്. നാളെ ലക്നൗവിലെത്തുന്ന പ്രധാനമന്ത്രി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമാണ് മുഖ്യമന്ത്രി സംഘടിപ്പിച്ചിരിക്കുന്ന അത്താഴവിരുന്ന്. ഇതിലേക്കാണ് എസ് പി നേതാക്കളായ അഖിലേഷ് യാദവിനെയും, മുലായം സിംഗ് യാദവിനെയും, ബിഎസ്പി നേതാവ് മായാവതിയെയും യോഗി ആദിത്യനാഥ് ക്ഷണിച്ചിരിക്കുന്നത്.യുപി പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗദരിയും വിരുന്നില്‍ പങ്കെടുക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications