കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുക്കൾ മിത്രങ്ങളായോ!!1 യോഗിയുടെ അത്താഴവിരുന്നില്‍ മോദിക്കൊപ്പം അഖിലേഷിനും മായാവതിക്കും ക്ഷണം!!

യുപി പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗദരിയും വിരുന്നില്‍ പങ്കെടുക്കും.

  • By Ankitha
Google Oneindia Malayalam News

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന അത്താഴ വിരുന്നിൽ പ്രധാനമന്ത്രി നരോന്ദ്ര മോദിക്കൊപ്പം എസ്പി നേതാവ് മുലായം സിങ് യാദവിനോടെപ്പം അഖിലേഷ് യാദവിനും ബിഎസ്പി നേതാവ് മായാവതിക്കും ക്ഷണം. യോഗിയുടെ ക്ഷണം നേതാക്കൾ സ്വീകരിച്ചിട്ടുമുണ്ട്. എന്നാൽ മായവതി പങ്കെടുക്കിലെന്നാണ് പുറത്തു വരുന്ന വിവരം.

 ഇങ്ങനേയും യോഗ ചെയ്യാം!!! മധ്യപ്രദേശ് കൃഷി മന്ത്രിയുടെ ഉറങ്ങാസനം വൈറലാകുന്നു!! ഇങ്ങനേയും യോഗ ചെയ്യാം!!! മധ്യപ്രദേശ് കൃഷി മന്ത്രിയുടെ ഉറങ്ങാസനം വൈറലാകുന്നു!!

നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!നടിയെ ആക്രമിച്ചതിന് പിന്നിലെ പ്രമുഖനെ തുറന്നുകാട്ടാന്‍ മഞ്ജു..? മലയാള സിനിമയുടെ അടിത്തറയിളകും...!!

കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ചത്. മുലായം സിംഗ് യാദവ് നേരത്തെ തന്നെ ബിജെപി സ്ഥാനാർഥിയെ സ്വാഗതം ചെയ്തിരുന്നു. പ്രതിപക്ഷത്തിന് ശക്തനായ ദളിത് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടികാഴ്ച രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയെ പിന്തുണക്കുന്ന നീക്കമായാണ് പാര്‍ട്ടി വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ബിജു ജനതാദളും ശിവസേനയും എന്‍ഡിഎക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞിട്ടുണ്ട്. ഡിഎംകെയും കോണ്‍ഗ്രസിന് ഒപ്പമാണ്. എന്‍സിപി നിലപാട് വ്യക്തമാക്കിയിട്ടില്ല.

yogi

രാജ്യാന്തര യോഗദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെത്തുന്നത്. നാളെ ലക്‌നൗവിലെത്തുന്ന പ്രധാനമന്ത്രി അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഉദ്ഘാടനം ചെയ്യും. ഇതിന് ശേഷമാണ് മുഖ്യമന്ത്രി സംഘടിപ്പിച്ചിരിക്കുന്ന അത്താഴവിരുന്ന്. ഇതിലേക്കാണ് എസ് പി നേതാക്കളായ അഖിലേഷ് യാദവിനെയും, മുലായം സിംഗ് യാദവിനെയും, ബിഎസ്പി നേതാവ് മായാവതിയെയും യോഗി ആദിത്യനാഥ് ക്ഷണിച്ചിരിക്കുന്നത്.യുപി പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗദരിയും വിരുന്നില്‍ പങ്കെടുക്കും.

English summary
Prime Minister Narendra Modi sat with Samajwadi Party (SP) veteran Mulayam Singh Yadav at a dinner party hosted by Chief Minister Yogi Adityanath at his residence on Tuesday. The senior leader’s son and SP chief Akhilesh Yadav gave it a miss, while others called it “dinner diplomacy” before the Presidential elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X