കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് വില 20 ശതമാനത്തോളം ഇടിയാന്‍ സാധ്യത

Google Oneindia Malayalam News

മുംബൈ: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് ഇരുപത് ശതമാനം വില വരെ കുറയാമെന്ന് റിപ്പോര്‍ട്ട്. യൂണിറ്റിന് 3.82 ഡോളറില്‍ നിന്ന് 3.06 ഡോളറിലേക്ക് വില ഇടിയുമെന്നാണ് സൂചന.

വെള്ളിയാഴ്ച മുതല്‍ പുതുക്കിയ നിരക്ക്ക നിലവില്‍ വരാന്‍ സാധ്യതയുണ്ട്. പ്രകൃതി വാതകത്തിന്റെ ഇടിവ് സര്‍ക്കാറിന്റെ വരുമാനത്തെയും ഒഎന്‍ജിസി പോലുള്ള കമ്പനികളുടെ ലാഭത്തെയും വന്‍ തോതില്‍ ബാധിക്കുമെന്നാണ് വിലയ്രുത്തല്‍.

Gas

വളം നിര്‍മ്മാമ ഫാക്ടറികളുടെയും വൈദ്യുതക്കമ്പനികളുടെയും ച്‌ലവ് കുറയ്ക്കാനും ഇത് സഹായകമാകുമെന്നും വിലയിരുത്തുന്നുണ്ട്. വിലയിടിവ് വാഹനങ്ങളിലും പൈപ്പ് വഴി വരുന്ന പാചക വാതകത്തിനും ബാധകമാകും. ഒരു മില്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.66 ഡോളറില്‍ നിന്ന് 3.82 ഡോളറായി വിലകുറഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ 2014ല്‍ കൊണ്ടുവന്ന നിയമപ്രകാരം ഓരോ ആറ് മാസം കൂടുമ്പോഴും പാചക വാതക വില പുനര്‍നിര്‍ണിക്കും. ഓക്ടോബറില്‍ പതിനെട്ട് സതമാനമാണ് ഒറ്റയടിക്ക് ഇടിവുണ്ടായത്. കഴിഞ്ഞ ആറ് മാസമായി ആഗോള പ്രകൃതി വാതക വിപണിയില്‍ വില വന്‍ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.

English summary
The price of domestically produced natural gas has been cut by a steep 20 per cent to $3.06 per unit from $3.82, reflecting a fall in global rates, Reuters reported, quoting sources. The price cut will be effective from April 1, the report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X