Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിനും ഡീസലിനും പിന്നാലെ സിഎൻജിക്കും വില കൂട്ടി; വരാനിരിക്കുന്നത് വൻ വിലക്കയറ്റം

പെട്രോൾ, ഡീസൽ വിലവർദ്ധനവിന് പിന്നാലെ രാജ്യത്ത് സിഎൻജി വിലയും കുത്തനെ ഉയർത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സിഎൻജി കിലോയ്ക്ക് 2 രൂപ വർദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോൾ, ഡീസൽ വില വർദ്ധനവിൽ നിന്ന് രക്ഷനേടാൻ സിഎൻജി വാഹനങ്ങളെ ആശ്രയിച്ച ലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് ഈ തീരുമാനം വലിയൊരു തിരിച്ചടിയാണ്.

സാധാരണക്കാർക്ക് ഇരട്ടി പ്രഹരം

മലിനീകരണം കുറവാണെന്നതിനാലും പെട്രോളിനെ അപേക്ഷിച്ച് ലാഭകരമാണെന്നതിനാലും അടുത്ത കാലത്തായി വലിയൊരു വിഭാഗം ആളുകൾ സിഎൻജി വാഹനങ്ങളിലേക്ക് മാറിയിരുന്നു. പ്രത്യേകിച്ച് ഓട്ടോറിക്ഷകൾ, ടാക്സികൾ, അന്തർസംസ്ഥാന ചരക്ക് വാഹനങ്ങൾ എന്നിവയുടെ പ്രധാന ഇന്ധനമായി സിഎൻജി മാറിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വരുത്തിയിട്ടുള്ള 2 രൂപയുടെ വർദ്ധനവ് ഈ മേഖലയെ പാടെ തകർക്കുന്നതാണ്. ഇതോടെ കിലോയ്ക്ക് സിഎൻജി വില പല നഗരങ്ങളിലും പുതിയ റെക്കോർഡുകളിലേക്ക് എത്തിയിരിക്കുകയാണ്. ഡൽഹിയിൽ ഒരു കിലോ സിൻജിക്ക് 79.09 രൂപയാണ് വില. മറ്റ് നഗരങ്ങളിലും സമാനമായ വർധനവ് ഉണ്ടാകും.

cng-price-1778817795 jpg

യാത്രാക്കൂലിയും ചരക്ക് കൂലിയും വർദ്ധിക്കും

സിഎൻജി വില കൂടുന്നത് പരോക്ഷമായി സാധാരണക്കാരനെയാണ് ബാധിക്കുന്നത്. ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് പ്രതിദിന വരുമാനത്തിൽ വലിയ കുറവുണ്ടാകാൻ ഇത് കാരണമാകും. ചെലവ് വർദ്ധിക്കുന്നതോടെ യാത്രാക്കൂലി വർദ്ധിപ്പിക്കാൻ തൊഴിലാളി യൂണിയനുകൾ നിർബന്ധിതരാകും. കൂടാതെ, നഗരങ്ങൾക്കുള്ളിൽ അവശ്യസാധനങ്ങളും പച്ചക്കറികളും എത്തിക്കുന്ന ചെറിയ ചരക്ക് വാഹനങ്ങൾ സിഎൻജിയാണ് ഉപയോഗിക്കുന്നത് എന്നതിനാൽ, വിപണിയിൽ സാധനങ്ങളുടെ വില ഉയരാനും ഈ വർദ്ധനവ് കാരണമാകും.

പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിലെ അസ്ഥിരതയുമാണ് വിലക്കയറ്റത്തിന് കാരണമായി എണ്ണക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയത്ത് ലഭിച്ച വൻ ലാഭം ജനങ്ങൾക്ക് നൽകാതെ സ്വന്തമാക്കിയ എണ്ണക്കമ്പനികൾ, ഇപ്പോൾ ചെറിയ വിലക്കയറ്റത്തിന്റെ ഭാരം പോലും ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത് പ്രതിഷേധാർഹമാണ്. പെട്രോളിനും ഡീസലിനും ഒപ്പം സിഎൻജി വിലയും വർദ്ധിപ്പിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം വീണ്ടും വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+