കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഡിഐജി പി. വിജയന്

  • By Gokul
Google Oneindia Malayalam News

ദില്ലി: ഒന്നുമില്ലായ്മയില്‍ നിന്നും ഉയര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായിത്തീര്‍ന്ന ഡിഐജി പി. വിജയന് 2014ലെ സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ഇയര്‍ പുരക്‌സാരം. ഓണ്‍ലൈനിലൂടെ മാസങ്ങളോളമായി നടന്ന വോട്ടെടുപ്പിലൂടെയാണ് മലയാളിയായ ഡിഐജി വിജയന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ദില്ലിയിലെ താജ് പാലസില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി പുരസ്‌കാരം സമ്മാനിച്ചു.

സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയാണ് വിജയനെ നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ കാരണമായത്. അദ്ദേഹത്തിന് 51 ശതമാനം വോട്ടു ലഭിച്ചു. സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള 35 പേരെയാണ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ. കെ. രാധാകൃഷ്ണനും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാറും പങ്കിട്ടു.

p-vijayan

മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ സത്യ നഡേല, നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേമംജി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, എന്‍. ചന്ദ്രശേഖരന്‍ തുടങ്ങിയവരും മറ്റു മേഖലകളില്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ഫേസ്ബുക്കിലൂടെയും മറ്റും മലയാളികള്‍ നടത്തിയ വ്യാപകമായ പ്രചരണമാണ് വിജയനെ ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ മുന്നിലെത്താന്‍ സഹായിച്ചത്. കോഴിക്കോട് പുത്തൂര്‍മഠം സ്വദേശിയായ വിജയന്‍ 1999 ബാച്ചിലെ ഐപി എസ് ഉദ്യോഗസ്ഥനാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഡോ. എം. ബീനയാണ് ഭാര്യ.

English summary
CNN IBN The Indian of the Year Popular Choice Award wins to P Vijayan from the Kerala Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X