'ശ്വാസം കിട്ടാതെ പിടഞ്ഞ് കൊവിഡ് രോഗികൾ'; യുപിയിലെ കൊവിഡ് സാഹചര്യം വിവരിച്ച് സിഎൻഎൻ വീഡിയോ
ലഖ്നൗ; രാജ്യത്ത് കൊവിഡ് കേസുകൾ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിൽ ഒന്ന് ഉത്തർപ്രദേശാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,858 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. മരണം 352 ഉം. രോഗികൾ ഉയരുമ്പോഴും ആശുപത്രികളിൽ കടുത്ത ഓക്സിജൻ ക്ഷാമമാണ് നേരിടുന്നത്. അതിനിടെ യുപിയിലെ സർക്കാർ ആശുപത്രികളിലെ കൊവിഡ് സാഹചര്യത്തെ കുറിച്ചുള്ള വീഡിയോ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് സിഎൻഎൻ.

പല രോഗികളും ശ്വാസം കിട്ടാതെ പിടയുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മതിയായ ചികിത്സ രോഗികൾക്ക് ലഭിക്കുന്നില്ല. പലരും ദിവസങ്ങളോളം ആളുപത്രി വരാന്തയിൽ കിടന്നിട്ടും അധികൃതർ തിരിഞ്ഞ് നോക്കാത്ത സ്ഥിതിയാണ് ഉള്ളത്. ആരോഗ്യപ്രവർത്തകർ രോഗികൾക്ക് അടുത്തെത്താതോടെ ബന്ധുക്കൾ തന്നെ കൊവിഡ് രോഗികളെ പരിപാലിക്കുന്ന സ്ഥിതിയാണ് ഉള്ളത്. പിപിഇ കിറ്റ് ധരിക്കാതെയാണ് രോഗികൾക്ക് ചുറ്റും ബന്ധുക്കൾ കഴിയുന്നത്. ഡോക്ടർമാർക്ക് പോലും പിപിഇ കിറ്റ് ലഭിക്കുന്നില്ലെന്നരിക്കെ എങ്ങനെയാണ് ഞങ്ങൾക്ക് അത് ലഭിക്കുകയെന്ന് ഇവർ ചോദിക്കുന്നു.
ഓക്സിജൻ ലഭിക്കാതെ, വെന്റിലേറ്ററുകൾ ലഭിക്കാതെ രോഗികൾ കടുത്ത ദുരിതമാണ് നേരിടുന്നത്. എന്നാൽ അധികൃതരോട് പരാതിപ്പെടുമ്പോൾ ഓക്സിജൻ ക്ഷാമം അല്ല ഡോക്ടരുടേയും ആരോഗ്യപ്രവർത്തകരുടേയും കുറവാണ് ഇപ്പോൾ അനുഭവിക്കുന്നതെന്ന് അധികൃതർ പറയുന്നു.കൃത്യമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പുവരാതെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്നും വീഡിയോയിൽ പറയുന്നു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
അതേസമയം ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള നപടികൾ സ്വീകരിച്ച് വരികയാണെന്ന് എംഎൽഎ ഡോ സോമേന്ദ്ര തോമർ പ്രതികരിച്ചു. കൊവിഡ് ബെഡുകൾ വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.എന്നാൽ അധികൃതർ ഉറപ്പ് പറയുന്നുണ്ടെങ്കിലും ആ ഉറപ്പുകളൊന്നും ആശുപത്രികളിൽ പാലിക്കപ്പെടുന്നതാണ് കാണാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications