കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിവിങ് ടുഗദറും ലിവ് ഇന്നുമല്ല.. മെട്രോ നഗരങ്ങളില്‍ ആണും പെണ്ണും കോ ലിവിങ് ആണ് ഇപ്പോള്‍ ട്രെന്‍ഡിങ്!

  • By Kishor
Google Oneindia Malayalam News

കോ ലിവിങ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ നടി നിത്യാ മേനോന്റെ ഒരു പ്രതികരണം കാണാം. കോ ലിവിങ് ഇനി സാധാരണ കാര്യമാകുമെന്നാണ് നിത്യ പറയുന്നത്. അത് ശരിയാണോ, തെറ്റാണോ എന്ന് പുറത്ത് നിന്ന് പറയുന്നതില്‍ കാര്യമില്ലെന്നും താരം പറയുന്നു. എന്നാല്‍ കോ ലിവിങ് എന്നതിനെ എങ്ങനെയാണ് നിത്യ മനസിലാക്കിയിരിക്കുന്നത് എന്നത് വായനക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്.

Read Also: മലപ്പുറത്തുള്ള അബ്ദുസലാം പാകിസ്താനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയത് 3000 കോടിയുടെ കള്ളനോട്ടുകള്‍! ഇവനെ എന്തു ചെയ്യണം?

Read Also: മോദിജി ലോക നമ്പര്‍ വണ്‍ പ്രധാനമന്ത്രി.. 2016ലെ ടോപ് 16 വ്യാജവാര്‍ത്തകള്‍! എല്ലാം നമ്മൾ വിശ്വസിച്ചത്!

ലിവിങ് ടുഗദര്‍, ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് തുടങ്ങിയ ബന്ധങ്ങളുടെ തുടര്‍ച്ചയാണോ കോ ലിവിങ്. ആണെന്ന് പറയാന്‍ സാധ്യത കുറവാണ്. അല്ലെന്ന് പറയാനാകട്ടെ ഇഷ്ടം പോലെ കാരണങ്ങളുമുണ്ട്. എന്തായാലും മെട്രോ നഗരങ്ങളില്‍ കോ ലിവിങ് ഒരു ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്നത്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെ പോകുന്നു ഈ ട്രെന്‍ഡ് സെറ്റാകാനുള്ള കാരണങ്ങള്‍...

എന്തുകൊണ്ട് കോ ലിവിങ്

എന്തുകൊണ്ട് കോ ലിവിങ്

സ്വന്തം വീട്ടില്‍ നിന്നും ജോലിക്ക് പോയി വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുക എന്നത് ഒരു തരം ലക്ഷ്വറിയാണ് ഇന്ന്. സ്വന്തം രാജ്യത്ത് തന്നെയാണെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും മാസത്തിലോ ആഴ്ചയിലോ ഒരിക്കല്‍ മാത്രമേ വീട്ടിലെത്താന്‍ കഴിയൂ എന്നതാണ് സ്ഥിതി. ഈ സാഹചര്യത്തിലാണ് കോ ലിവിങ് പ്രസക്തമാകുന്നത്.

ഇവരാണ് ടാര്‍ജറ്റ് ഓഡിയന്‍സ്

ഇവരാണ് ടാര്‍ജറ്റ് ഓഡിയന്‍സ്

ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കേണ്ടി വരുന്നവരാണ്, പ്രത്യേകിച്ച് യുവാക്കളാണ് കോ ലിവിങിന്റെ ഗുണഭോക്താക്കള്‍. മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ടെക്കികളാണ് ഇങ്ങനെ മാറിത്താമസിക്കേണ്ടി വരുന്നവരില്‍ കൂടുതല്‍. ഇത്തരക്കാര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടാക്കിക്കൊടുക്കുക എന്നതാണ് കോ ലിവിങ് സ്്റ്റാര്‍ട്ടപ്പുകളുടെ പരിപാടി.

എന്തിനാണ് കോ ലിവിങ്

എന്തിനാണ് കോ ലിവിങ്

പുതിയ ഒരു നഗരത്തിലേക്ക് താമസം മാറുമ്പോള്‍ ഒരുപാട് ആശങ്കകളാണ് ആളുകള്‍ക്ക് ഉണ്ടാകുക. സുരക്ഷിതത്വം, വൃത്തി, വെടിപ്പ്, യാത്രാസൗകര്യം എന്ന് തുടങ്ങി ഒരുപാട് ആവശ്യങ്ങള്‍ ഇതില്‍പ്പെടും. മെട്രോ നഗരങ്ങളില്‍ ബാച്ചിലേഴ്‌സ് ആയ യുവതീ യുവാക്കള്‍ക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കുകയാണ് കോ ലിവിങ് സാധ്യമാക്കുന്നവര്‍ ചെയ്യുന്നത്.

ഉദാഹരണമായി മണി ശര്‍മ

ഉദാഹരണമായി മണി ശര്‍മ

ജയ്പൂരില്‍ നിന്നും ബാഗ്ലൂരിലേക്ക് ജോലി ആവശ്യത്തിന് വന്ന മണി ശര്‍മയെ പരിചയപ്പെടൂ. താമസ സ്ഥലം കിട്ടുമോ എന്ന് ഓണ്‍ലൈന്‍ സൈറ്റുകളില്‍ തിരഞ്ഞാണ് മണി ശര്‍മ കണ്ടെത്തിയത്. മണി ശര്‍മയുടെ ആവശ്യത്തിന് ഒത്തുകിട്ടിയ ഒരു താമസസൗകര്യം ഓണ്‍ലൈന്‍ സൈറ്റുകള്‍ ഏര്‍പ്പാടാക്കിക്കൊടുക്കുകയും ചെയ്തു.

ഒറ്റയ്ക്ക് വേണോ അതോ

ഒറ്റയ്ക്ക് വേണോ അതോ

ഒറ്റയ്ക്ക് ഒരു വീട്ടില്‍ താമസിക്കണം എന്നുളളവര്‍ക്ക് അങ്ങനെയാകാം. അല്ല ഒരു മുറി മാത്രം മതി എന്നുള്ളവര്‍ക്ക് അങ്ങനെ. അതൊക്കെ താമസിക്കാനെത്തുവരുടെ താല്‍പര്യത്തെയും പോക്കറ്റിനെയും ആശ്രയിച്ചിരിക്കും. കൂടെ താമസിക്കുന്നത് ആണാണോ പെണ്ണാണോ എന്നത് പോലും തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം കിട്ടും.

നോ ടെന്‍ഷന്‍

നോ ടെന്‍ഷന്‍

ന്യൂ ജെന്‍ ആളുകളുടെ അടിസ്ഥാന ആവശ്യങ്ങളായ വൈഫൈ മുതല്‍ ഫര്‍ണിച്ചറും ഫ്രിഡ്ജും ടിവിയും വാഷിംഗ് മെഷീനും എല്ലാം കോ ലിവിങ് ഏര്‍പ്പെടാക്കുന്നവര്‍ തന്നെ തയ്യാറാക്കും. റൂമുകളും വീടുകളും ഫ്‌ളാറ്റുകളും വിലക്കോ വാടകക്കോ എടുത്ത ശേഷം ആവശ്യക്കാരന്റെ ഇഷ്ടത്തിന് അനുസരിച്ച് വിട്ടു കൊടുക്കുകയാണ് ഈ ഗ്രൂപ്പുകള്‍ ചെയ്യുന്നത്.

English summary
Co-living - new trend fast catching up in metro cities in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X