ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്!
ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പുകയുന്നതിനിടെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് വാഹനാപകടത്തില്‍ പരിക്ക്. ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് കാറില്‍ പോകവേയായിരുന്നു അപകടം. ഷമി സഞ്ചരിച്ച കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ഷമിയെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചു. തലയ്ക്കും നെറ്റിയ്ക്കുമാണ് പരിക്കേറ്റത്. മുറിവില്‍ സ്റ്റിച്ച് ഇട്ട ശേഷം താരം ആസ്പത്രിയില്‍ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

27 കാരനായ ഷമി അഭിമന്യൂ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് പരീശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പരിക്കുകള്‍ നിസാരമാണെന്നും ഷമി സുഖം പ്രാപിച്ച് വരികയാണെന്നും ആസ്പത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു ദിവസത്തെ വിശ്രമം മാത്രമാണ് ഷമിക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും നാളയോടെ ആസ്പത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ മാനസീകമായി തകര്‍ന്നിരിക്കുകയാണെന്ന് നേരത്തേ ഷമി വ്യക്തമാക്കിയിരുന്നു.

പരസ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്നും തന്നെ ഷമി പീഡിപ്പിക്കുകയാണെന്നും ഷമി മാച്ച് ഫിക്സിങ്ങ് നടത്തിയെന്നും ആരോപിച്ച് ഹസിന്‍ നല്‍കിയ പരാതിയില്‍ ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തി വരികയാണ്. മാച്ച് ഫിക്സിങ്ങ് ആരോപണം ഉയര്‍ത്തിയതോടെ താരത്തിന്‍റെ കരിയര്‍ തന്നെ തുലാസിലായ അവസ്ഥയിലായിരുന്നു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് ബിസിസിഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഷമിക്ക് ബിസിസിഐയുടെ വാര്‍ഷിക കരാര്‍ കഴിഞ്ഞ ദിവസം പുതുക്കി നല്‍കിയിരുന്നു.
Car Accident For Mohammed Shami 😢 Get Well Soon pic.twitter.com/kIS98uLJtq
— CsK💕Syed (@ThalaSyed005) March 25, 2018












Click it and Unblock the Notifications