• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രമേശ് പവാര്‍ അപമാനിക്കാന്‍ ശ്രമിച്ചു; ഗുരുതര ആരോപണവുമായി മിതാലി രാജ്; എഴുന്നേറ്റ് പോകും അഭിനയിക്കും

ദില്ലി: ട്വന്റി-20 വനിതാ ലോകപ്പില്‍ സെമിയില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ടീമില്‍ വിവാദങ്ങള്‍ പുകയുന്നു. മികച്ച ഫോമില് കളിക്കുന്ന സൂപ്പര്‍ താരം മിതാലി രാജിനെ ഉള്‍പ്പെടുത്താതെയായിരുന്നു ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇറങ്ങിയത്.

15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കും, 8 കാരണങ്ങള്‍, രാഹുല്‍ നയിക്കും

നിര്‍ണ്ണായകമായ മത്സരത്തില്‍ 112 റണ്‍സിന് പുറത്തായ ഇന്ത്യ എട്ട് വിക്കറ്റിനായിരുന്നു പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് വനിതാ ടീം പരിശീലകനും ഇന്‍ ഇന്ത്യന്‍ താരവുമായ രമേഷ് പവാറിനെതിരെ ഗുരുതര ആരോപണവുമായി മിതാലി രാജി രംഗത്ത് എത്തിയത്. പവാറിന് പുറമെ ഭരണസമിതി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ ഡയാന എഡുല്‍ജി എന്നിവര്‍ക്കെതിരേയും മിതാലി ആരോപണമുന്നയിക്കുന്നു.

ഹര്‍മന്‍ പ്രീത് കൗര്‍ വ്യക്തമാക്കുന്നത്

ഹര്‍മന്‍ പ്രീത് കൗര്‍ വ്യക്തമാക്കുന്നത്

ഫോമിലായിന്നിട്ടും പരിക്കുകളില്ലാതിരുന്നിട്ടും ബോധപൂര്‍വ്വം മിതാലി രാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് പൊട്ടിത്തെറിക്ക് വഴിവെച്ചിരുന്നു. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും അതില്‍ കുറ്റബോധം ഇല്ലെന്നുമായിരുന്നു ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ വ്യക്തമാക്കിയത്. ഇതിനെതിരെ മിതാലിയുടെ മാനേജര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

തന്റെ കരിയര്‍

തന്റെ കരിയര്‍

ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മിതാലിയുടെ ആരോപണവും. ഇന്ത്യന്‍ വനിതാ ടീം ക്രിക്കറ്റിന്റെ തലപ്പത്തിരിക്കുന്നവര്‍ തന്റെ കരിയര്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് ഡയാന എഡുല്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുയാണെന്നും മിതാലി ആരോപിക്കുന്നു.

ബിസിസിഐ സിഇഓ

ബിസിസിഐ സിഇഓ

ബിസിസിഐ സിഇഓ രാഹുല്‍ ജോഹ്രിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍ ജിഎം സബാ കരീമിനും എഴുതിയ കത്തിലാണ് മിതാലി ഇരുവര്‍ക്കുമെതിരെ രംഗത്ത് എത്തിയത്. രമേശ് പവാര്‍ തന്നെ നിരന്തരം അവഗണിക്കുകയാണ്.

ഞാന്‍ ഇരിക്കുന്നത് കണ്ടാല്‍

ഞാന്‍ ഇരിക്കുന്നത് കണ്ടാല്‍

അടുത്ത് എവിടെയെങ്കിലും ഞാന്‍ ഇരിക്കുന്നത് കണ്ടാല്‍ അദ്ദേഹം അവിടുന്ന് എഴുന്നേറ്റ് പോകും. നെറ്റ്‌സില്‍ മറ്റുള്ളവര്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം അവിടെ ഉണ്ടാകും. പക്ഷെ ഞാന്‍ അങ്ങോട്ട് വന്നാല്‍ കോച്ച് അവിടുന്ന് പോവും.

അഭിനയിക്കും

അഭിനയിക്കും

എന്തെങ്കിലും സംശയങ്ങള്‍ ചോദിക്കാനോ മറ്റു കാര്യങ്ങള്‍ സംസാരിക്കാനോ പോയാല്‍ ഫോണില്‍ സംസാരിക്കുന്നത് പോലെ അഭിനയിക്കും. ഇതെല്ലാം എന്നെ വളരെ അധികം വിഷമിപ്പിക്കുന്നു. ഞാന്‍ അപമാനിക്കപ്പെടുന്നു എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ദേഷ്യപ്പെടാതെ ഞാന്‍ പിടിച്ചു നില്‍ക്കുകയായിരുന്നെന്നും മിതാലി കത്തില്‍ വ്യക്തമാക്കുന്നു.

രൂക്ഷമായ ഭാഷയില്‍

രൂക്ഷമായ ഭാഷയില്‍

മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനയുമായ ഡയാന എഡുല്‍ജിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഭരണസമിതിയിലെ ഒരു അംഗം എന്ന നിലയില്‍ എഡുല്‍ജിയെ ആദ്യം വലിയ വിശ്വാസവും ബഹുമാനവുമായിരുന്നു. എന്നാല്‍ അവരുടെ അധികാരം എനിക്കെതിരെ ഉപയോഗിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.

ബെഞ്ചിലിരുത്തിയ തീരുമാനം

ബെഞ്ചിലിരുത്തിയ തീരുമാനം

എന്നെ ബെഞ്ചിലിരുത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ എനിക്ക് നല്‍കിയ നാണം കെട്ട പിന്തുണ എന്നെ ആഴത്തില്‍ വേദനിപ്പിച്ചു. എന്നെ പുറത്താക്കാനുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ അവര്‍ക്ക് അറിയാമായിരുന്നു.

ഇതാദ്യം

ഇതാദ്യം

ഇരുപത് വര്‍ഷത്തെ കരിയറില്‍ ഇതാദ്യമായാണ് ഇങ്ങനത്തെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ആത്മവിശ്വാസം നഷ്ടപ്പെട്ടവളെപ്പോലെ ഞാന്‍ നിരാശയിലും ദുഃഖത്തിലുമാണ്ട് പോയിരിക്കുന്നു. ഞാന്‍ രാജ്യത്തിന് വേണ്ടി കളിച്ചതെല്ലാം അവര്‍ വില കുറച്ചു കാണുന്നെന്നും മിതാലി അഭിപ്രായപ്പെടുന്നു.

യാതൊരു പ്രശ്‌നമില്ല

യാതൊരു പ്രശ്‌നമില്ല

ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീതുമായി എനിക്ക് യാതൊരു പ്രശ്‌നമില്ലെന്നും മിതാലി വ്യക്തമാക്കുന്നു. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയ ക്യാപ്റ്റന്റെ തീരുമാനത്തെ അവര്‍ പിന്തുണച്ച് മാത്രമാണ് തന്നെ വേദനിപ്പിക്കുകയും അതിശയിപ്പിക്കുയും ചെയ്തതെന്നും മിതാലി കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയില്‍ കോണ്‍ഗ്രസ് 'സെഞ്ച്വറി' അടിക്കും; അസ്ഹര്‍ പാര്‍ട്ടി നേതൃനിരയിലേക്ക്, ഇനി തീപാറും

English summary
Coach Ramesh Powar humiliated me at World T20, says Mithali raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X