കല്‍ക്കരിപ്പാടം അഴിമതി കേസ്; ജാര്‍ഖണ്ഡ് മുന്‍ മന്ത്രി മധു ഉള്‍പ്പെടെ നാല് പേര്‍ക്ക് തടവ്
ജാര്‍ഖണ്ഡ്: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മന്ത്രി മധു കോട ഉള്‍പ്പെടെ നാല് പേര്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മധു കോടയെ കൂടാതെ കേസലിലെ പ്രതികളായ കല്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്സി ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എകെ ബസു, വിജയ് ജോഷി എന്നിവര്‍ക്കും മൂന്ന് വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമെ മധു കോഡയ്ക്ക് 25 ലക്ഷവും എച്ച്സി ഗുപ്തയ്ക്ക് ഒരുലക്ഷം രൂപയും പിഴയും കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ രണ്ട് മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. നാലു പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ജാര്‍ഖണ്ഡിലെ രാജ്ഹര നോര്‍ത്ത് കോള്‍പ്പാടം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനധികൃതമായി അനുവദിച്ചു എന്നതാണ് കേസ്.പ്രതികള്‍ക്കെതിരെ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയതിയതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിക്ക് കോടതി 50 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications