കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരിപ്പാടം അഴിമതി കേസ്; ജാര്‍ഖണ്ഡ് മുന്‍ മന്ത്രി മധു ഉള്‍പ്പെടെ നാല് പേര്‍ക്ക് തടവ്

  • By Desk
Google Oneindia Malayalam News

ജാര്‍ഖണ്ഡ്: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മന്ത്രി മധു കോട ഉള്‍പ്പെടെ നാല് പേര്‍ക്ക് 3 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മധു കോടയെ കൂടാതെ കേസലിലെ പ്രതികളായ കല്‍കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച്സി ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എകെ ബസു, വിജയ് ജോഷി എന്നിവര്‍ക്കും മൂന്ന് വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ മധു കോഡയ്ക്ക് 25 ലക്ഷവും എച്ച്‌സി ഗുപ്തയ്ക്ക് ഒരുലക്ഷം രൂപയും പിഴയും കോടതി വിധിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ശിക്ഷാവിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ രണ്ട് മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. നാലു പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

madhukoda

ജാര്‍ഖണ്ഡിലെ രാജ്ഹര നോര്‍ത്ത് കോള്‍പ്പാടം കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനി അയണ്‍ ആന്റ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഖനനത്തിന് അനധികൃതമായി അനുവദിച്ചു എന്നതാണ് കേസ്.പ്രതികള്‍ക്കെതിരെ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയതിയതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിക്ക് കോടതി 50 ലക്ഷം പിഴ ചുമത്തിയിട്ടുണ്ട്.

English summary
coal scam case three years imprisonment for jharkand ex minister madhu koda and three others. besides madhu koda hc guptha, ak basu, vijay joshi were also sentenced for three years imprisonment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X