കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി അഴിമതിയില്‍ മുന്‍ കേന്ദ്രമന്ത്രിക്ക് ജയില്‍ ശിക്ഷ; മൂന്ന് വര്‍ഷം തടവും 10 ലക്ഷം പിഴയും

Google Oneindia Malayalam News

ദില്ലി: കല്‍ക്കരി അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിക്ക് തടവ് ശിക്ഷ. വാജ്‌പേയ് സര്‍ക്കാരില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്ന ദിലീപ് റേക്കാണ് ശിക്ഷ. മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ദില്ലി സിബിഐ കോടതി വിധിച്ചത്. 1999ലാണ് കേസിന് കാരണമായ കല്‍ക്കരി അഴിമതി നടന്നത്. മുന്‍ മന്ത്രിക്ക് പുറമെ കേസില്‍ പ്രതികളായ മറ്റു മൂന്നു പേര്‍ക്കും കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചു. മൂന്ന് പേരും 10 ലക്ഷം രൂപ വീതം പിഴയൊടുക്കണം. ജാമ്യം ആവശ്യപ്പെട്ട് അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് ദിലീപ് റേയുടെ അഭിഭാഷകന്‍ അറിയിച്ചു.

-

ഒഡീഷയിലെ ബിജു ജനതാദള്‍ നേതാവായിരുന്നു ദീലീപ് റേ. ജാര്‍ഖണ്ഡിലെ കല്‍ക്കരി പാടങ്ങള്‍ ക്രമവിരുദ്ധമായി സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചതാണ് കേസ്. കുറ്റകരമായ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ മന്ത്രി പങ്കെടുത്തുവെന്ന് കോടതി ഈ മാസം ആദ്യത്തില്‍ കണ്ടെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രിക്ക് ജീവപര്യന്തം തടവ് വിധിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. അഴിമതി നടത്തുന്നവര്‍ക്ക് പാഠമാകുന്ന രീതിയില്‍ ശിക്ഷ വിധിക്കമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു. സിബിഐക്ക് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ വികെ ശര്‍മ, എപി സിങ് എന്നിവരാണ് ഹാജരായത്.

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

കല്‍ക്കരി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു ശിക്ഷിക്കപ്പെട്ട മറ്റു രണ്ടുപേര്‍. പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യാനന്ദ് ഗൗതം എന്നിവരാണ് മന്ത്രിക്ക് പുറമെ ശിക്ഷിക്കപ്പെട്ടത്. കൂടാതെ കാസ്ട്രണ്‍ ടെക്‌നോളജിസ് ലിമിറ്റഡ് ഡയറക്ടര്‍ മഹേന്ദ്ര കുമാര്‍ അഗര്‍വല്ലയും ശിക്ഷിക്കപ്പെട്ടു. പ്രായാധിക്യം കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണമെന്ന് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുവരെ മറ്റു കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലെന്നും അവര്‍ ബോധിപ്പിച്ചു.

രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്രാഹുല്‍ ഗാന്ധിക്ക് ജയ് വിളിച്ച് സിപിഎമ്മുകാര്‍; മന്ത്രിസഭയിലേക്കില്ല, ബിഹാറില്‍ ലക്ഷ്യം മറ്റൊന്ന്

English summary
Coal Scam: Former Union Minister In NDA Government Dilip Ray gets 3 Years Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X