കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി കുംഭകോണം; സിബിഐ മുന്‍ മേധാവിക്കെതിരെ സിബിഐ അന്വേഷണം, രഞ്ജിത് സിന്‍ഹ കുടുങ്ങും

ജസ്റ്റിസ് മദന്‍ ബി കോലൂര്‍ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മേധാവിക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.

  • By Akshay
Google Oneindia Malayalam News

ദില്ലി: സിബിഐ മുന്‍ മേധാവി രഞ്ജിത്ത് സിന്‍ഹയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്. കല്‍ക്കരി കുംഭകോണക്കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ രഞ്ജിത് സിന്‍ഹ പദവി ദുരുപയോഗം ചെയ്‌തെന്നാണ് ആരോപണം.

ജസ്റ്റിസ് മദന്‍ ബി കോലൂര്‍ അധ്യക്ഷനായ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ മേധാവിക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സിബിഐ മേധാവി അലോക് വര്‍മ്മയ്ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

Ranjit Sinha

അന്വേഷണത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനെ വിശ്വാസത്തിലെടുക്കണമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആര്‍എസ് ചീമയുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ എംഎല്‍ ശര്‍മ്മ നടത്തിയ പ്രഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഹയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

English summary
The Supreme Court on Monday directed the Central Bureau of India (CBI) to initiate probe against former CBI chief Ranjit Sinha for allegedly influencing coal scam probes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X