കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൽക്കരി ക്ഷാമം രൂക്ഷം, രാജ്യത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി ഉണ്ടായേക്കാം

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: രാജ്യം വീണ്ടും കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് തുടരുന്ന കടുത്ത കൽക്കരി ക്ഷാമമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. ഉയരുന്ന വൈദ്യുതി ആവശ്യകതയും ക്ഷാമത്തിന്റെ ആക്കം കൂട്ടുന്നു. സെപ്തംബർ പാദത്തിൽ പ്രാദേശിക കൽക്കരി വിതരണ ഡിമാൻഡ് 42.5 ദശലക്ഷം ടൺ കുറയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ചതിനെക്കാൾ 15 ശതമാനം കൂടുതലാണ് ഈ കണക്ക്. ഏപ്രിൽ മാസത്തിൽ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതിക്ഷാമം രൂക്ഷമായിരുന്നു.

38 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോ ഗം നടന്ന വർഷമാണ് ഇത്. പവർ പ്ലാന്റുകൾ ഇറക്കുമതിയിലൂടെ കൽക്കരി ശേഖരണം ഉണ്ടാക്കിയില്ലെങ്കിൽ ആഭ്യന്തരമായി ഖനനം ചെയ്യുന്ന കൽക്കരി വിതരണം വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറക്കുമതി വർദ്ധിപ്പിക്കാൻ യൂട്ടിലിറ്റികളിൽ ഇന്ത്യ അടുത്ത ദിവസങ്ങളിൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മിക്ക സംസ്ഥാനങ്ങളും കൽക്കരി ഇറക്കുമതി ചെയ്യാൻ കരാർ നൽകിയിട്ടില്ലെന്നും കൽക്കരി ഇറക്കുമതി ചെയ്തില്ലെങ്കിൽ ജൂലൈ മാസത്തോടെ പല യൂട്ടിലിറ്റികളിലും കൽക്കരി തീരുമെന്നും സൂചനകളുണ്ട്.

coal

ഏപ്രിൽ അവസാനം വരെ കൽക്കരി ഇറക്കുമതി ചെയ്യാൻ ഒരു സംസ്ഥാനം മാത്രമാണ് കരാർ നൽകിയതെന്ന് റോയിട്ടേഴ്‌സ് അവലോകനം ചെയ്ത വൈദ്യുതി മന്ത്രാലയത്തിന്റെ ഇറക്കുമതി സ്റ്റാറ്റസ് റിപ്പോർട്ടിൽ പറയുന്നു. 154.7 ദശലക്ഷം ടൺ ആഭ്യന്തര കൽക്കരി വിതരണം ആണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ സെപ്റ്റംബർ പാദത്തിൽ പ്രതീക്ഷിരുന്നത് 197.3 ദശലക്ഷം ടണ്ണാണ്. എന്നാൽ 42.5 ദശലക്ഷം ടൺ കുറവ് ഇക്കാലയളവിൽ രേഖപ്പെടുത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 37 മില്യൺ ടണ്ണിന്റെ കുറവ് നേരത്തെ പ്രതീക്ഷിച്ചിരുന്നു. വെള്ളിയാഴ്ച കേന്ദ്ര കൽക്കരി, ഊർജ മന്ത്രിമാർ പങ്കെടുത്ത വെർച്വൽ മീറ്റിംഗിലാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലേയും ഉന്നത ഊർജ്ജ ഉദ്യോഗസ്ഥരും ഈ യോ ഗത്തിൽ പങ്കെടുത്തിരുന്നു.

വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ കൽക്കരി, വൈദ്യുതി മന്ത്രാലയങ്ങൾ തയ്യാറായില്ല. ഏപ്രിൽ മുതൽ തന്നെ പവർ പ്ലാന്റുകളിൽ കൽക്കരിയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിലെ രേഖപ്പെടുത്തിയതിൽ ഏറ്റവും താഴ്ന്ന നിലയിൽ ആയിരുന്നു പല പവർപ്ലാന്റുകളിലേയും കൽക്കരിയുടെ അളവ്. എന്നാൽ രാജ്യത്ത് ആവശ്യത്തിന് കൽക്കരി ഉണ്ടായിരുന്നു എന്നും ഇത് വിതരണം ചെയ്യലിൽ അപാകത സംഭവിച്ചതിനാലാണ് പ്ലാന്റുകളിൽ കൽക്കരി എത്താതിരുന്നതെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു. അതേ സമയം 2023 മാർച്ചിൽ അവസാനിക്കുന്ന വർഷത്തിൽ യൂട്ടിലിറ്റികളിൽ നിന്നുള്ള കൽക്കരിയുടെ ആവശ്യം 784.6 ദശലക്ഷം ടൺ ആയിരിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ചതിനേക്കാൾ 3.3 ശതമാനം കൂടുതലാണ് ഇത്.

'എന്തുകൊണ്ട് തഴയപ്പെട്ടു, മികച്ച രണ്ടാമത്തെ നടി മഞ്ജു പിള്ളയാണ്'; പുരസ്‌കാര വിവാദത്തില്‍ എംഎ നിഷാദ്'എന്തുകൊണ്ട് തഴയപ്പെട്ടു, മികച്ച രണ്ടാമത്തെ നടി മഞ്ജു പിള്ളയാണ്'; പുരസ്‌കാര വിവാദത്തില്‍ എംഎ നിഷാദ്

കൽക്കരി മൊത്തത്തിൽ ഇറക്കുമതി ചെയ്ത് സംസ്ഥാനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ കോൾ ഇന്ത്യയോട് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഗോളതലത്തിൽ ഉയർന്ന വിലയും വിതരണ വെല്ലുവിളികളും യോ ഗത്തിൽ സംസ്ഥാനങ്ങൾ ചൂണ്ടിക്കാണിച്ചു. എന്നാൽ മൊത്തത്തിലുള്ള ഇറക്കുമതി തേടാൻ ആണ് കൽക്കരി മന്ത്രി സംസ്ഥാനങ്ങളോട് പറഞ്ഞിരിക്കുന്നത് എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേ സമയം സംസ്ഥാനങ്ങളുടെ അഭ്യർത്ഥനയോട് കോൾ ഇന്ത്യ ഇതുവരെയും പ്രതികരിച്ചില്ല.

English summary
Coal shortage is severe and the country may face another power crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X