കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി കൂട്ടുകൂടല്‍: ഇടതു മുന്നണിയില്‍ ഭിന്നത

  • By Athul
Google Oneindia Malayalam News

കൊല്‍ക്കത്ത: കോണ്‍ഗ്രസുമായി ചേര്‍ന്ന് പശ്ചിമ ബംഗാളില്‍ ഭരണത്തില്‍ തിരികെ എത്താമെന്ന സിപിഎമ്മിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. സിപിഎമ്മിന്റെ നീക്കം അത്മഹത്യാപരമാണെന്ന നിലപാടുമായി ബംഗാള്‍ ഇടുമുന്നണിയിലെ ഘടകകക്ഷികളായ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും രംഗത്ത് വന്നതോടെയാണ് സിപിഎമ്മില്‍ പ്രതിസന്ധി ഉടലെടുത്തത്.

എന്നാല്‍ തിരഞ്ഞെടുപ്പ് ധാരണകളെക്കുറിച്ച് പ്ലീനത്തിന് ശേഷമേ തീരുമാനം എടുക്കുകയിള്ളൂ എന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലിം വ്യക്തമാക്കി.

left front

ഇത്തരം ധാരണകള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും, തങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ മിന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി ആലോചിക്കും അതിന് ശേഷമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്ന് മുഹമ്മദ് സലിം പറഞ്ഞു.

കോണ്‍ഗ്രസുമയി ബന്ധമുണ്ടാക്കിയാല്‍ അത് തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനേ ഉതകരിക്കുകയുള്ളൂ എന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിസ്വാസ് പറഞ്ഞു.

എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി തന്ത്രപരമായ നീക്ക് പോക്കിനാണ് സിപിഎം ശ്രമം. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത് പോലെയുള്ള സഖ്യമാണ് സിപിഎമ്മിന്റെ ലക്ഷ്യം.

English summary
Coalition with Congress in Bengal, division in left front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X