ഐസിസ് ഭീകരര്‍ മുംബൈ വഴി ഇന്ത്യയിലേയ്ക്ക്!! തീരദേശങ്ങളില്‍ സുരക്ഷ ശക്തം
മുംബൈ: ഐസിസ് ഭീകരര്‍ സമുദ്രമാര്‍ഗ്ഗം ഇന്ത്യയിലേയ്ക്ക് കടക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈ തീരത്ത് സുരക്ഷ ശക്തമാക്കി. ഐസിസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നോ നാലോ പേര്‍ മുംബൈ തീരം വഴി ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നീക്കം. തീരദേശ സേനയുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഇന്റലിജന്‍സ് നിര്‍ദേശത്തോടെ മുംബൈ തീരത്തെ സുരക്ഷ ശക്തമാക്കിയിട്ടുള്ളത്.
സമീപത്തെ ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുംബൈ ഭീകരാക്രമണമുള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മുംബൈയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഐസിസ് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്. മുംബൈ പോലീസും കനത്ത ജാഗ്രതയിലാണ്.

ഐസിസിന്റെ പേരില്‍ അടുത്ത കാലത്ത് ചില ആക്രമണങ്ങള്‍ രാജ്യത്ത് നടന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സുരക്ഷാ മുന്നറിയിപ്പ്. 2008ലെ മുംബൈ ഭീകരാക്രമണ പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അജ്മല്‍ കസബും ഒമ്പത് ഭീകകരരും മുംബൈ തീരം വഴിയായിരുന്നു ഇന്ത്യയിലെത്തിയത്.












Click it and Unblock the Notifications