ഗുജറാത്ത് കടല്‍ തീരത്ത് പാകിസ്ഥാന്‍ ബോട്ട്; ആശങ്കയോടെ പോലീസ്...
ഗാന്ധിനഗര്‍: ഗുജറാത്ത് കടല്‍ തീരത്ത് സംശയാസ്പദമായ രീതിയില്‍ പാകിസ്ഥാന്‍ ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോര്‍ബന്തറില്‍ നിന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ഞായറാഴ്ചയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ട് പിടിയിലായത്. ഉറി ആക്രമണത്തിന്റെയും അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയും പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ ബോട്ട് കണ്ടെത്തിയത് അതീവ ജാഗ്രതയോടെയാണ് രാജ്യം കാണുന്നത്.

ഞായറാഴ്ച രാവിലെ 10.30നാണ് ഒമ്പതംഗ ക്രൂ ഉള്ള സമുദ്ര പാവക് എന്ന പാകിസ്ഥാനി ബോട്ട് ഗുജറാത്ത് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ബോട്ടിലുള്ളവര്‍ പാകിസ്ഥാനി മത്സ്യത്തൊഴിലാളികളാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. പാകിസഥാന്‍ തിരിച്ചടിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ ഇന്ത്യയുടെ ജലാതിര്‍ത്തിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടുകളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications