കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഭീകരാക്രമണത്തിന് പത്ത് വര്‍ഷം: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി തീരദേശ പോലീസ് സ്റ്റേഷന്‍

  • By Desk
Google Oneindia Malayalam News

മുംബൈ: മുംബൈ ഭീകരാക്രമണത്തിന് പത്ത് വര്‍ഷം തകയുമ്പോള്‍ മുംബൈയുടെ തീരപ്രദേശം വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്. തീരപ്രദേശ പോലീസ് സ്‌റ്റേഷന്‍ അനാസ്ഥയിലും അവഗണനയിലും മുംബൈക്ക് സമാന്തരമായി നീങ്ങുകയാണ്. മുംബൈ ഭീകരാക്രമണത്തിനെത്തിയ തീവ്രവാദികള്‍ ഈ തീരം വഴിയാണ് നഗരത്തിലെത്തിയത്. മുംബൈ സാഗര്‍ പോലീസ് സ്‌റ്റേഷന്‍ 2015ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്നും ഒരു വാടക കെട്ടിടത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

<strong>അയ്യപ്പനെ തൊഴാൻ യതീഷ് ചന്ദ്ര സന്നിധാനത്ത്, 'കണ്ണീച്ചോരയില്ലാത്ത' എസ്പിയെ സ്നേഹത്തിൽ പൊതിഞ്ഞ് ഭക്തർ</strong>അയ്യപ്പനെ തൊഴാൻ യതീഷ് ചന്ദ്ര സന്നിധാനത്ത്, 'കണ്ണീച്ചോരയില്ലാത്ത' എസ്പിയെ സ്നേഹത്തിൽ പൊതിഞ്ഞ് ഭക്തർ

തീരദേശ പോലീസ് സ്‌റ്റേഷന്റെ ആവശ്യകതയെക്കുറിച്ച് 26/11 ആക്രമണത്തിനുശേഷമാണ് ചിന്തിച്ചുതുടങ്ങിയത്. തീവ്രവാദികള്‍ കടല്‍ മാര്‍ഗം ബധ്വാര്‍ താരം വഴി മുബൈയിലേക്ക് യാതൊരു പരിശോധനയുമില്ലാതെ കടന്നുപോയി.നേവിക്കും കോസ്റ്റ് ഗാഡും കഴിഞ്ഞാല്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകളാണ് പ്രതിരോധത്തിന്റെ അവസാനം.തീരത്തുനിന്നും 2 നോട്ടിക്കല്‍ മൈലിനുള്ളിലെ ഏത് അസ്വാഭാവികതയ്ക്കും കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുമെന്നര്‍ത്ഥം.

26-mumbai-terror-attacks-20

എന്നാല്‍ മൂനു തരം സുരക്ഷ ആവശ്യപ്പെടുന്നയിടമായിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ യാതെരു സംവിധാനങ്ങളുമൊരുക്കുന്നില്ല.ആവശ്യത്തിന് പോലീസുകാരോ കടല്‍ പട്രോളിങിന് വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥരോ ഇവിടെ ഇല്ല. മുബൈ കടലിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്നതിനാല്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന് വളരെയധികം പ്രാധാന്യമുണ്ട്.കഴിഞ്ഞ 10 വര്‍ഷമായി ഗവണ്‍മെന്റ് കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ച് തീരത്തിന്റെ സുരക്ഷ കൂട്ടുന്നുണ്ടെന്ന് എസ്പിഎസ് ബസ്‌റ,മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനരല്‍,ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പറയുന്നു.


2018ല്‍ മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളില്‍ 50 പോലീസ് സ്‌റ്റേഷനുകളുണ്ട്.വിവിധ തരത്തിലുള്ള 70 ബോട്ടുകളും ഉണ്ട്.യെല്ലോ ഗേറ്റ് ,സാഗരി1, സാഗരി 2 എന്നിവയാണ് മുംബൈ തീരത്തെ പ്രധാന പോലീസ് സ്‌റ്റേഷനുകള്‍.12 സ്പീഡ് ബോട്ടുകളാല്‍ 11 കിലോമീറ്റര്‍ വരുന്ന തീരത്തെ കാക്കുന്നു.


എന്നാല്‍ സാഗരി 1 പോലീസ് സ്‌റ്റേഷന്‍ മാഹിം പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിലെ അസൗകര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.2015ല്‍ പുതിയ കെട്ടിയം പണി ആരംഭിച്ചെങ്കിലും കോസ്റ്റല്‍ സോണ്‍ ലംഘനവുമായി ബന്ധപ്പെട്ട് പണി പണി നിര്‍ത്തിവച്ചിരിക്കയാണ്.പോലീസ് സ്‌ററേഷന്‍ പണി പൂര്‍ത്തിയാകാന്‍ ഇനിയും ഒരു വര്‍ഷം വേണ്ടിവരുമെന്നാണ് പറയുന്നത്.750 പോലീസ് വേണ്ട സാഗരി 1 പോലീസ് സ്‌റ്റേഷനില്‍ നിലവില്‍ 50 പോലീസുകാരാണ് ഉള്ളത്.സാഗരി 2 വില്‍ 300 പോലീസ് വേണം.ഉള്ളത് 120 ഇതില്‍ 55 മാത്രമാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളത്. എന്നാല്‍ നിലനില്‍ക്കുന്ന അസൗകര്യങ്ങല്‍ക്കിടയിലും പോലീസുകാര്‍ 26/11 ശേഷം ജാഗരൂകരാണ്.ഇനിയൊരു കസബ് ഉണ്ടാകാതിരിക്കാന്‍

English summary
Coastal line police stations in. Mumbai lacking infrastructure development even after the ten years of Mumbai terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X