Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീങ്ങളെ വിവാഹം കഴിക്കരുത്,പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ കേരളത്തിലും!

ദില്ലി: മറ്റു മതങ്ങളിലുള്ളവരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ പിന്തിരിപ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വെളിപ്പെടുത്തല്‍. കോബ്രാ പോസ്റ്റും ഗുലൈല്‍ ഡോട് കോമും നടത്തിയ അന്വേഷണത്തിലൊടുവിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. കൊച്ചിയിലടക്കം ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം.

മുസ്ലീം യുവാക്കളെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ പിന്തിരിപ്പിക്കുകയാണ് സംഘങ്ങള്‍ ചെയ്യുന്നത്. ഇരുവരും പ്രണയത്തിലായാല്‍ തുടക്കത്തില്‍ തന്നെ ഇവരെ വേര്‍തിരിപ്പിക്കുമത്രേ. ആര്‍എസ്എസ്, വിഎച്ച്പി എന്നിവയുടെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും പറയപ്പെടുന്നു.

cobrapost

പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുമാണ് ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇന്ത്യയില്‍ എവിടെയൊക്കെയാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഒരു തരത്തിലും പെണ്‍കുട്ടികള്‍ വഴങ്ങിയില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിച്ചും ഓര്‍മ നശിക്കുന്ന മരുന്നുകള്‍ നല്‍കുകയുമാണ് ചെയ്യുന്നത്.

വിവാഹം കഴിച്ച ഹിന്ദു യുവതികളെയും ഇത്തരത്തില്‍ ബലപ്രയോഗം നടത്തി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടത്രേ. ഒരു വര്‍ഷത്തെ അന്വേഷണത്തിലൊടുവിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കോബ്ര പുറത്തുവിട്ടത്. പെണ്‍കുട്ടികളെ ഇവര്‍ ഹിന്ദു ഹെല്‍പ് ലൈന്‍ സെന്ററില്‍ എത്തിക്കും. തുടര്‍ന്ന് കൗണ്‍സിലിങ് നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇത്തരത്തിലുള്ള സംഭവം കൊച്ചിയിലും നടന്നതായി പറയുന്നുണ്ട്.

marriage

പണം വാരിയെറിഞ്ഞും പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മുസ്ലീം യുവാവില്‍ നിന്ന് ഗര്‍ഭിണിയായ യുവതികളെ ഗര്‍ഭഛിദ്രത്തിനും വിധേയമാക്കിയിട്ടുണ്ടെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+