കോള, പെപ്സി കമ്പനികള്‍ക്ക് വെള്ളമൂറ്റാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഒത്താശ!! ഹര്‍ജി കാറ്റില്‍പ്പറത്തി
തമിഴ്നാട്ടിലെ താമിരഭരണി നദിയില്‍ നിന്ന് കമ്പനികള്‍ക്ക് വെള്ളം ഉപയോഗിക്കാമെന്നാണ് വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയുടെ വിധി
ചെന്നൈ: കൊക്കക്കോള, പെപ്സി കമ്പനികള്‍ക്ക് പുഴവെള്ളമെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശീതള പാനീയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തമിഴ്നാട്ടിലെ താമിരഭരണി നദിയില്‍ നിന്ന് കമ്പനികള്‍ക്ക് വെള്ളം ഉപയോഗിക്കാമെന്നാണ് വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയുടെ വിധി.
താമിര ഭരണി പുഴ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലതകളിലുള്ളവര് കുടിവെള്ള പദ്ധതിയ്ക്കും ജലസേചന പദ്ധതികള്‍ക്കും വേണ്ടി ഉപയോഗിക്കുന്നതാണെന്നും കോള കമ്പനികള്‍ വന്‍ തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നുണ്ടെന്നുമായിരുന്നു കമ്പനികള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ച ഡിഎ പ്രഭാകരന് ചൂണ്ടിക്കാണിച്ചത്. കമ്പനികള്‍ വെള്ളമൂറ്റുന്നത് പ്രദേശത്തെ കൃഷിയെ ബാധിക്കുമെന്നും പരാതിക്കാരന് വാദം ഉന്നയിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.

തമിഴ്നാട്ടില്‍ മാര്‍ച്ച് 1 മുതല്‍ കൊക്കോള, പെപ്സി ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങള്‍ തമിഴ്നാട്ടില്‍ നിരോധിച്ചതിന് പിന്നാലെയാണ് കോള കമ്പനികള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications