കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോള, പെപ്‌സി കമ്പനികള്‍ക്ക് വെള്ളമൂറ്റാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഒത്താശ!! ഹര്‍ജി കാറ്റില്‍പ്പറത്തി

തമിഴ്‌നാട്ടിലെ താമിരഭരണി നദിയില്‍ നിന്ന് കമ്പനികള്‍ക്ക് വെള്ളം ഉപയോഗിക്കാമെന്നാണ് വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയുടെ വിധി

Google Oneindia Malayalam News

ചെന്നൈ: കൊക്കക്കോള, പെപ്‌സി കമ്പനികള്‍ക്ക് പുഴവെള്ളമെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ശീതള പാനീയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് തമിഴ്‌നാട്ടിലെ താമിരഭരണി നദിയില്‍ നിന്ന് കമ്പനികള്‍ക്ക് വെള്ളം ഉപയോഗിക്കാമെന്നാണ് വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയുടെ വിധി.

താമിര ഭരണി പുഴ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലതകളിലുള്ളവര്‍ കുടിവെള്ള പദ്ധതിയ്ക്കും ജലസേചന പദ്ധതികള്‍ക്കും വേണ്ടി ഉപയോഗിക്കുന്നതാണെന്നും കോള കമ്പനികള്‍ വന്‍ തോതില്‍ വെള്ളം ഊറ്റിയെടുക്കുന്നുണ്ടെന്നുമായിരുന്നു കമ്പനികള്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിച്ച ഡിഎ പ്രഭാകരന്‍ ചൂണ്ടിക്കാണിച്ചത്. കമ്പനികള്‍ വെള്ളമൂറ്റുന്നത് പ്രദേശത്തെ കൃഷിയെ ബാധിക്കുമെന്നും പരാതിക്കാരന്‍ വാദം ഉന്നയിച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.

madrashc

തമിഴ്‌നാട്ടില്‍ മാര്‍ച്ച് 1 മുതല്‍ കൊക്കോള, പെപ്‌സി ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങള്‍ തമിഴ്‌നാട്ടില്‍ നിരോധിച്ചതിന് പിന്നാലെയാണ് കോള കമ്പനികള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി.

English summary
In a major relief for multinational beverage companies Coca Cola and Pepsi, the Madras High Court on Thursday said the two soft drinks majors can draw water from Tamil Nadu's Thamirabarani river for producing soft drinks or packaged drinking water.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X