കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പാറ്റയ്ക്ക് റെയില്‍വെയുടെ ഒരു ലക്ഷം രൂപ പിഴ

  • By Gokul
Google Oneindia Malayalam News

ന്യൂഡല്‍ഹി: ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം കൊടുക്കണമെന്ന കാര്യത്തില്‍ തങ്ങളുടെ നിലപാട് കര്‍ശനമാക്കി റെയില്‍വെ വിവിധ കാറ്ററിംഗ് സര്‍വീസുകാര്‍ക്ക് വന്‍ തുക പിഴയിട്ടു. ഐആര്‍സിടിസി അടക്കം ഒന്‍പത് കാറ്ററിംഗ് സര്‍വീസുകാരില്‍ നിന്നും 11.50 ലക്ഷം രൂപ പിഴയാണ് റെയില്‍വെ ഈടാക്കിയത്. വൃത്തിഹീനമായ ഭക്ഷണം നല്‍കിയതിന്റെ പേരിലായിരുന്നു പിഴ.

ഭക്ഷണത്തില്‍ നിന്നും പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപയാണ് ഐആര്‍സിടിസിയില്‍ നിന്നും റെയില്‍വെ ഈടാക്കിയത്. ജൂലൈ 23ന് കൊല്‍ക്കത്ത രാജധാനി എക്‌സ്പ്രസിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയത്. 13 ട്രെയിനുകളില്‍ നിന്നും മോശം ഭക്ഷണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ആര്‍കെ അസോസിയേറ്റ്‌സ്, സണ്‍ഷൈന്‍ കാറ്ററര്‍സ്, സത്യം കാറ്ററര്‍സ് തുടങ്ങയവരും റെയില്‍വെ പിഴ ഈടാക്കിയ പ്രമുഖരാണ്.

rice-with-cockroach

ഗോള്‍ഡന്‍ ടെമ്പിള്‍ മെയില്‍, പശ്ചിം എക്‌സ്പ്രസ്, മോതിഹരി എക്‌സ്പ്രസ്, പുഷ്പക് എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളില്‍ നിന്നും സ്‌പെഷ്യല്‍ സ്‌ക്വാഡ് മോശം ഭക്ഷണം പിടിച്ചെടുത്തു. ഭക്ഷണ സാധനങ്ങളെ വളരെ വൃത്തിഹീനമായ സ്ഥലത്താണ് സൂക്ഷിച്ചിരുന്നതെന്നും സ്‌പെഷല്‍ സ്വാഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ കാറ്ററിംഗ് സര്‍വീസുകാര്‍ക്ക് പിഴയിട്ടിട്ടുണ്ട്. അഞ്ച് തവണയില്‍ കൂടുതല്‍ തവണ ഒരു കാറ്ററിംഗ് സ്ഥാനത്തില്‍നിന്നും മോശം ഭക്ഷണം പിടിച്ചെടുക്കുകയാണെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദാക്കാനാണ് റെയില്‍വേയുടെ തീരുമാനം. തീവണ്ടികളിലെ ഭക്ഷണം വൃത്തിഹീനമായതാണെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍മന്ത്രി സദാനന്ദഗൗഡ പറഞ്ഞിരുന്നു.

English summary
Cockroach Found In Kolkata Rajdhani Food; India Railways fines IRCTC Rs 1 lakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X