പരിശോധിച്ച ഡോക്ടര്‍ ഞെട്ടി!! യുവതിയുടെ തലച്ചോറിനകത്ത് കണ്ടത്!! വീഡിയോ
തന്‍റെ മെഡിക്കല്‍ കരിയറില്‍ ഇത് ആദ്യത്തെ സംഭവമാണെന്ന് ഡോക്ടര്‍ പറഞ്ഞു
ചെന്നൈ: 42 കാരിയുടെ തലച്ചോറില്‍ നിന്നു ജീവനുള്ള പാറ്റയെ പുറത്തെടുത്തു. കടുത്ത തലവേദനയും കണ്ണിനു പിറകില്‍ എന്തോ ഇഴയുന്നതുപോലെ ശക്തമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഡോക്ടറെ സമീപിക്കുന്നത്. ഡോക്ടര്‍ യുവതിയുടെ മൂക്ക് ക്ലീന്‍ ചെയ്ത ശേഷം തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ഇതേ അസ്വസ്ഥത വീണ്ടും കണ്ടു. തുടര്‍ന്നാണ് യുവതി മറ്റൊരു ഡോക്ടറെ സമീപിക്കുന്നത്. വിദഗ്ധ പരിശോധനയില്‍ യുവതിയുടെ തലച്ചോറിനകത്ത് ജീവനുള്ള പാറ്റയുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പാറ്റയെ പുറത്തെടുത്തത്.

യുവതിയുടെ മൂക്ക് ആദ്യം പരിശോധിച്ചപ്പോള്‍ ചെറിയ രണ്ടു കാലുകള്‍ ഇളകുന്നതായാണ് പരിശോധനയില്‍ തെളിഞ്ഞതെന്നു ഡോക്ടര്‍ പറയുന്നു. പിന്നീട് കൂടുതല്‍ ഉള്ളിലേക്ക് പരിശോധിച്ചപ്പോഴാണ് പാറ്റയുടെ പുറകുവശം കണ്ടത്. മൂക്കിനകത്തു കൂടി തലച്ചോറില്‍ വരെ പാറ്റ എത്തുകയായിരുന്നു.ഏകദേശം 12 മണിക്കൂര്‍ കഴിഞ്ഞിട്ടും അത് അവിടെ ജീവനോടെ തന്നെ നില്‍ക്കുകയായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ 30 വര്‍ഷത്തെ മെഡിക്കല്‍ കരിയറില്‍ ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
വീഡിയോ












Click it and Unblock the Notifications