Get Updates
Get notified of breaking news, exclusive insights, and must-see stories!

CJP Protest Live: ' ജന്തര്‍ മന്ദര്‍ വളഞ്ഞ് പാറ്റകൾ, നേതൃത്വം നൽകി ദീപ്കെ..അടുത്ത പ്രതിഷേധം 23 ന്

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പരീക്ഷാ സംബന്ധമായ പിഴവുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തിയ പ്രതിഷേധം അവസാനിച്ചു. സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പ്രതിഷേധം മതിയാക്കി മടങ്ങി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിനെ തുടര്‍ന്ന് സറ്റയറിക്കല്‍ ക്യാംപെയ്‌നായി ആരംഭിച്ച സംഘടനയാണ് സിജെപി. വളരെ പെട്ടെന്നാണ് സിജെപി സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടിയത്. എന്നിരുന്നാലും, ആ ഓണ്‍ലൈന്‍ പിന്തുണയെ ഒരു സംഘടിത പ്രചാരണമാക്കി മാറ്റാന്‍ കഴിയുമോ എന്ന് കണ്ടറിയണം. ഇതിന്റെ ആദ്യപടിയായിരുന്നു ഇന്നത്തെ പ്രതിഷേധം.

CJP protest

നീറ്റ് പേപ്പര്‍ ചോര്‍ച്ച കേസും സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളും, ഒഎസ്എം പോര്‍ട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സംബന്ധിച്ച പ്രശ്‌നങ്ങളില്‍ രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വലിയ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയം സജീവമായി ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Jun 06, 2026, 4:35 pm IST

cjp protest end
സിജെപി സമരം അവസാനിപ്പിച്ചു. പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ജന്തര്‍ മന്ദര്‍ വിട്ടു. വിദ്യാഭ്യാസ സംവിധാനത്തിന്റെ വീഴ്ച കാരണം ജീവന്‍ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് സമരക്കാര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ചു.
Jun 06, 2026, 4:04 pm IST

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് അഭിജീത് ദീപ്‌കെ പ്രഖ്യാപിച്ചു. അടുത്ത ശനിയാഴ്ച വീണ്ടും സമരം നടത്തുമെന്ന് മറ്റൊരു സമര നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
Jun 06, 2026, 3:58 pm IST

ആനി രാജയ്ക്ക് നേരെ അതിക്രമം. ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചത് എന്തിന് എന്ന് ചോദിച്ചാണ് ഒരു സംഘം പ്രകോപിതരായത് എന്ന് ആനി രാജ പറഞ്ഞു. ആസാദി മുദ്രാവാക്യം വിളിച്ചതും ഇവര്‍ ചോദ്യം ചെയ്തുവെന്ന് ആനി രാജ പറയുന്നു. ഈ സംഘത്തെ പോലീസ് പിടിച്ചുമാറ്റി. ആനി രാജ പോലീസില്‍ പരാതി നല്‍കി. അക്രമികളും പോലീസും ഒത്തുകളിക്കുന്നു എന്ന് സംശയം എന്നും ആനി രാജ.
Jun 06, 2026, 3:53 pm IST

പ്രതിഷേധ സ്ഥലത്ത് കൈയ്യാങ്കളി. സമരക്കാര്‍ക്ക് നേരെ അക്രമവുമായി പുറത്തു നിന്നെത്തിയ സംഘം. ഇവരെ ബലം പ്രയോഗിച്ച് നീക്കി. അതിനിടെ, ഒരു സംഘം ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിച്ചു.
Jun 06, 2026, 3:44 pm IST

sonam wangchuk at cjp protest
സോനം വാങ്ചുക്ക് സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നു. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Jun 06, 2026, 3:42 pm IST

ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ പുതിയ വിദ്യാഭ്യാസ മന്ത്രിയാക്കണം എന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് വാങ്ചുക്ക് പറഞ്ഞു.
Jun 06, 2026, 3:11 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവരുൾപ്പെടെയുള്ള വിഐപികളുടെ വീടുകൾക്ക് പുറത്ത് സുരക്ഷ ശക്തമാക്കി പോലീസ്
Jun 06, 2026, 2:39 pm IST

സിജെപി പ്രതിഷേധത്തിൽ പങ്കെടുത്ത് എസ്എഫ്ഐ, എഐഎസ്എ പ്രവർത്തകർ
Jun 06, 2026, 2:23 pm IST

സിജെപിയുടെ അടുത്ത പ്രതിഷേധം 23 നടക്കും. ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും പ്രതിഷേധം.
Jun 06, 2026, 1:54 pm IST

ജന്തർ മന്തറിലെത്തി സോനം വാങ്ചുക്
Jun 06, 2026, 1:29 pm IST

പ്രതിഷേധം നടക്കുന്ന ജന്തർ മന്തർ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ യുവാക്കൾ സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Jun 06, 2026, 12:59 pm IST

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാർ ശ്രമിക്കുകയാണെന്നും പ്രധാന ജനകീയ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം നടപടികളെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ അനുകൂല ശക്തികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും ദിപ്കെ പറഞ്ഞു. "സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ അവർക്ക് സാധിച്ചേക്കാം. എന്നാൽ ഞങ്ങളെ തടയാൻ കഴിയില്ല," എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Jun 06, 2026, 12:34 pm IST

പ്രതിഷേധത്തില്‍ നിന്ന്‌
പ്രതിഷേധത്തില്‍ നിന്ന്‌
Jun 06, 2026, 12:05 pm IST

ചെറിയ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച യഥാസമയം തടഞ്ഞിരുന്നെങ്കില്‍ നീറ്റ്-യുജി പോലുള്ള ഒരു പ്രധാന പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച നേരിടേണ്ടി വരില്ലായിരുന്നു എന്ന് പ്രതിഷേധക്കാരനായ ഗാസിയാബാദില്‍ നിന്നുള്ള 24 കാരനായ വിശാല്‍ കുമാര്‍. വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
Jun 06, 2026, 11:34 am IST

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍, പ്രധാനമായും യുവാക്കള്‍, ഒത്തുകൂടി. പലരും പാറ്റയുടെ മുഖംമൂടി ധരിച്ച് പൂക്കളുമായി എത്തിയിരുന്നു. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും യുവ പ്രൊഫഷണലുകളുമായിരുന്നു.
Jun 06, 2026, 11:18 am IST

ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധത്തിനായി എത്തിയവര്‍
Jun 06, 2026, 11:07 am IST

ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തെ പിന്തുണച്ച് ടിഎംസിയുടെ രാജ്യസഭാ എംപി സാഗരിക ഘോഷ്. 'എല്ലാ ആശംസകളും. എല്ലാ പിന്തുണയും. നല്ല പോരാട്ടം നയിക്കൂ!' അവര്‍ എക്സില്‍ എഴുതി.
Jun 06, 2026, 10:55 am IST

"ജന്തര്‍ മന്ദറില്‍ ഒത്തുകൂടാം"
Jun 06, 2026, 10:54 am IST

ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ നിന്ന്‌
Jun 06, 2026, 10:53 am IST

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ പ്രകടനത്തിന് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) അനുമതി നല്‍കിയതിനെത്തുടര്‍ന്ന് എല്ലാ അനുയായികളോടും വേദിയില്‍ ഒത്തുകൂടാന്‍ അഭ്യര്‍ത്ഥിച്ച് സിജെപപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ.
Jun 06, 2026, 10:49 am IST

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നയിക്കാന്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ജന്തര്‍ മന്തറില്‍ എത്തി.
Jun 06, 2026, 10:38 am IST

അതീവ സുരക്ഷ
Jun 06, 2026, 10:12 am IST

ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് പ്രഖ്യാപിച്ചു.
Jun 06, 2026, 9:46 am IST

ഇന്ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രകടനം നടത്താന്‍ കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കി. അനുമതിക്കായുള്ള അഭ്യര്‍ത്ഥന ഇന്നലെ രാവിലെ ലഭിച്ചു എന്ന് പൊലീസ്‌
Jun 06, 2026, 9:46 am IST

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഇന്ന് നടത്താനിരിക്കുന്ന പ്രതിഷേധ പ്രകടനത്തിന് ഡല്‍ഹി പോലീസില്‍ നിന്ന് അനുമതി ലഭിച്ചതായി സിജെപി അറിയിച്ചു. 'ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ഇനി നമുക്ക് നേരിട്ട് ജന്തര്‍ മന്ദറില്‍ ഒത്തുകൂടാം, ആദ്യം ആസൂത്രണം ചെയ്തതുപോലെ ഇനി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതില്ല,' എക്സിലെ ഒരു പോസ്റ്റില്‍ അവര്‍ പറഞ്ഞു.
Jun 06, 2026, 9:45 am IST

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധ പരിപാടിക്ക് മുന്നോടിയായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+