Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാൻ്റെ രാജികൊണ്ട് മാത്രം സമരം അവസാനിക്കില്ലെന്ന് സിജെപി: 'ഈ ആവശ്യങ്ങൾ കൂടി അംഗീകരിക്കണം'

ധർമ്മേന്ദ്ര പ്രധാൻ്റെ രാജി കൊണ്ട് മാത്രം ജന്തർ മന്തറിലെ സമരം അവസാനിക്കില്ലെന്ന് വ്യക്തമാക്കി സിജെപി. ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം സർക്കാർ നൽകണം. മാത്രമല്ല ജൂലൈ 20-ന് ജന്തർ മന്തറിൽ നടന്ന 'ചലോ സൻസദ്' മാർച്ചിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഹീനമായ ആക്രമണം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്നും സിജെപി വ്യക്തമാക്കി.

ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണം, വകുപ്പ് മാറ്റം അംഗീകരിക്കില്ല; രാഹുൽ ഗാന്ധി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പദത്തിൽ നിന്നും ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനെ വകുപ്പ് മാറ്റി സംരക്ഷിക്കാമെന്ന് കേന്ദ്രസർക്കാർ കരുതേണ്ട. കുട്ടികളുടെ ഭാവി തകർത്ത വകുപ്പ് മന്ത്രി രാജിവെയ്ക്കുക തന്നെ വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'വിദ്യാഭ്യാസ മന്ത്രി അഴിമതിക്കാരനും അയോഗ്യനുമാണ്, അദ്ദേഹത്തെ പുറത്താക്കണം. പ്രധാനെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനുള്ള ചർച്ചകൾ ബിജെപിക്കുള്ളിൽ നടക്കുന്നുണ്ട്. ഇത് അംഗീകരിക്കാൻ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സാധിക്കില്ല',രാഹുൽ ഗാന്ധി പറഞ്ഞു.

സിജെപിക്കെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി; അഖില ഭാരത ഹിന്ദുസഭക്ക് തിരിച്ചടി

കോക്രോച്ച് ജനതി പാർട്ടിക്കെതിരായ വിദേശ ഫണ്ടിംഗ് ആരോപണത്തിൽ അഖില ഭാരത ഹിന്ദുസഭക്ക് തിരിച്ചടി. സിജെപിക്കെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. സമരത്തിന് ദേശവിരുദ്ധ ശക്തികളുടെ പിന്തുണ ഉണ്ടെന്നും ഇക്കാര്യം എൻഐഎ അന്വേഷിക്കണമെന്നുമായിരുന്നു സംഘടനയുടെ ആവശ്യം.

cjpmainnews3

അഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ്; 'പ്രധാൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരും''

സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചു. ദീപ്കെ തന്നെയാണ് എക്സിലൂടെ ഇക്കാര്യം പങ്കുവെച്ചത്. എന്നാൽ സമരത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കും വരെ പോരാട്ടം തുടരുമെന്നും ദീപ്കെ പറഞ്ഞു.

'കഴിഞ്ഞ കുറച്ചുദിവസമായി ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇന്ന് രക്തപരിശോധനയിലാണ് ടൈഫോയിഡ് സ്ഥിരീകരിച്ചത്. ചികിത്സ തുടരുകയാണ്. പോരാട്ടം തുടരുക തന്നെ ചെയ്യും. പ്രതിഷേധം ഇത്രയും വിജയകരമായ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. ഈ രീതിയിൽ സമാധാനപരമായി പ്രതിഷേധം തുടർന്നാൽ നമ്മുക്ക് വിജയം നേടാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ', ദീപ്കെ എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

അതേസമയം ഇന്ന് വൈകീട്ട് 3.30നാണ് സിജെപി പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാർ വീണ്ടും ചർച്ച നടത്തുന്നത്.ധര്‍മേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് നേതാക്കൾ. വഴങ്ങിയില്ലെങ്കില്‍ രാജ്യമാകെ പ്രക്ഷോഭം പടരുമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്.

കർശനടപടിയെന്ന് ഡൽഹി പൊലീസ്

ഡൽഹിയിൽ സമരക്കാരെ ഇളക്കിവിട്ട് സംഘർഷത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് പോലീസ്.
സമാധാനപരമായി സമരം ചെയ്യണമെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+