Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോക്രോച്ച് ഈസ് ബാക്ക്'... പുതിയ എക്‌സ് അക്കൗണ്ടുമായി ദിപ്‌കെ; ഇന്‍സ്റ്റഗ്രാം കത്തിക്കല്‍ തുടരുന്നു

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) എന്ന ഹാന്‍ഡില്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ പുതിയ അക്കൗണ്ട് ആരംഭിച്ച് അഭിജിത് ദീപ്‌കെ. യഥാര്‍ത്ഥ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് രണ്ട് മണിക്കൂറിന് ശേഷം, കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ ദിപ്കെ എക്സില്‍ 'കോക്രോച്ച് ഈസ് ബാക്ക്' എന്ന പേരില്‍ ഒരു പുതിയ അക്കൗണ്ട് ആരംഭിച്ചതായി പ്രഖ്യാപിച്ചു.

മനസില്‍ വിചാരിക്കുന്നതെല്ലാം നടക്കും.. രാജയോഗത്തേക്കാള്‍ പവറുള്ള കാലം; ഈ രാശിക്കാരാണോ?
മനസില്‍ വിചാരിക്കുന്നതെല്ലാം നടക്കും.. രാജയോഗത്തേക്കാള്‍ പവറുള്ള കാലം; ഈ രാശിക്കാരാണോ?

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ തടയുന്നതിനെ നിയമപരമായി നേരിടും എന്നും അദ്ദേഹം ഏജന്‍സികളെ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ സിജെപി എന്ന എക്‌സ് ഹാന്‍ഡില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കികയിരുന്നു. ഐബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിജെപി എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സ് അധികൃതരോട് ആവശ്യപ്പെട്ടു.

Cockroach Janta Party

ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ദേശീയ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച ഇന്റലിജന്‍സ് ബ്യൂറോയുടെ ഇന്‍പുട്ടുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അക്കൗണ്ട് തടഞ്ഞുവച്ചു എന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

വ്യാപകമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് മലവെള്ളപ്പാച്ചില്‍, തുരങ്കപാത പ്രദേശത്തെ പാലം തകര്‍ന്നു
വ്യാപകമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് മലവെള്ളപ്പാച്ചില്‍, തുരങ്കപാത പ്രദേശത്തെ പാലം തകര്‍ന്നു

2000 ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 69 (എ) പ്രകാരം അക്കൗണ്ട് തടഞ്ഞുവയ്ക്കാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എക്സിനോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിനുള്ള ഇന്‍പുട്ട് ഐബിയില്‍ നിന്നാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

''കോക്രോച്ച് ജനത പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഐബിയില്‍ നിന്ന് ഒരു ഇന്‍പുട്ട് ലഭിച്ചു, അത് ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. അതിന്റെ അക്കൗണ്ടിലൂടെ പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നുണ്ടെന്നും അത് രാജ്യത്തിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുമെന്നും ഐബി വിശ്വസിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ബിസിനസ് കോറിഡോര്‍, ദൈര്‍ഘ്യം 19.5 കി.മീ, ചെലവ് 3,348 കോടി രൂപ! നിര്‍മാണം എസ്എന്‍സിക്ക്?
ബെംഗളൂരു ബിസിനസ് കോറിഡോര്‍, ദൈര്‍ഘ്യം 19.5 കി.മീ, ചെലവ് 3,348 കോടി രൂപ! നിര്‍മാണം എസ്എന്‍സിക്ക്?

രഹസ്യ സ്വഭാവമുള്ള ഒരു ചട്ടക്കൂടിന് കീഴിലാണ് ഇത്തരം ബ്ലോക്ക് ചെയ്യല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കൗണ്ടിന്റെ ഉള്ളടക്കം യുവാക്കള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു എന്ന വസ്തുതയില്‍ നിന്നാണ് ആശങ്ക ഉടലെടുത്തത്. പരമാധികാരം, സുരക്ഷ, പൊതു ക്രമസമാധാനം എന്നിവയ്ക്കായി പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നത് നിയന്ത്രിക്കാന്‍ വിവരസാങ്കേതിക നിയമത്തിലെ സെക്ഷന്‍ 69 (എ) കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നു.

ഇന്ത്യയില്‍ അക്കൗണ്ട് തടഞ്ഞുവച്ചിട്ടുണ്ടെങ്കിലും, മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇത് ആക്സസ് ചെയ്യാന്‍ കഴിയും, വ്യാഴാഴ്ച വൈകുന്നേരം വരെ എക്‌സില്‍ 200,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്നു. അക്കൗണ്ടിന് ഏകദേശം 90,000 ഫോളോവേഴ്സ് ഉള്ളപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് സോഷ്യല്‍ മീഡിയ കമ്പനിക്ക് അയച്ചതായി രണ്ടാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയില്‍ സിജെപിയുമായി ബന്ധപ്പെട്ട ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല, ഇതുവരെ 54.7 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനുണ്ട്. ''എന്നിരുന്നാലും, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ബ്ലോക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്, നിലവില്‍ ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്,'' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമര്‍ശമാണ് സിജെപിയുടെ ഉത്ഭവത്തിന് കാരണമായത്. ഒരു വാദം കേള്‍ക്കുന്നതിനിടെ, പത്രപ്രവര്‍ത്തനത്തിലേക്കും ആക്ടിവിസത്തിലേക്കും നീങ്ങുന്ന തൊഴിലില്ലാത്ത യുവാക്കളെ അദ്ദേഹംഹ പാറ്റകളോടും പരാദങ്ങളോടും ഉപമിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+