കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പിയുടെ ഉത്പ്പാദനവും വരുമാനവും വർധിപ്പിക്കാൻ സാങ്കേതിക വിദ്യയുമായി കോഫി ബോർഡ്; പുതിയ ആപ്പുകൾ....

  • By Desk
Google Oneindia Malayalam News

സാങ്കേതികത എല്ലായ്പ്പോഴും നല്ല കാര്യങ്ങൾക്കാണ് ഉപയോഗപ്പെടുത്തേണ്ടത്.അത്തരത്തിൽ നല്ല കാര്യത്തിനായി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തിയിരിക്കുകയാണ് കോഫി ബോർഡ്. രാജ്യത്തെ കാപ്പി വ്യവസായത്തിൽ ഏർപ്പെടുന്ന കർഷകരുടെ ദീർഘകാല സുസ്ഥിര ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ മൊബൈൽ അപ്ലിക്കേഷനുകൾ കോഫി ബോർഡ് പുറത്തിറക്കി. ഇതൊരു തുടക്കം മാത്രമാണെന്ന് കോഫി ബോർഡ് സിഇഒ ശ്രീവാസ്ത കൃഷ്ണ ഐഎഎസ് പറഞ്ഞു. ചെയ്യാൻ ഒരുപാടുണ്ട്, നമ്മളൽ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

2018 സെപ്തംബർ നാലിനാണ് ഈ അപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഐവിആർ ഉപയോഗിച്ച് ബാക്ക് എൻഡ് ഓപ്പറേഷൻ ഉറപ്പുവരുത്തുകയും, സാങ്കേിതിക വിദഗ്ധര ഉപയോഗപ്പെടുത്തി പ്രശ്നങ്ങൾക്ക് അതിവേഗം ഫലപ്രദമായി പരിഹാരം കാണാനും കോഫി ബോർഡ് പുറത്തതിറക്കിയ പുതിയ ആപ്പുകൾക്ക് കഴിയുമെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി.

Coffee board

കാപ്പിയുടെ ഉത്പാദനവും വരുമാനവും വർധിപ്പിക്കാനും സബ്‌സിഡി വിതരണത്തിനും ഫീൽഡ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ ജോലികൾ സുതാര്യമാക്കാനും കോഫി ബോർഡ് രൂപംകൊടത്ത 'കോഫി കണക്ട്', 'കോഫി കൃഷി തരംഗ' ആപ്പുകളാണ് വാണിജ്യമന്ത്രി സുരേഷ് പ്രഭുവാണ് പുറത്തിറക്കിയത്.

കോഫി കണക്ട് ആപ്പ്

ഓരോ മേഖലയിലെയും കാപ്പിയിനം, ചെടിയുടെ പ്രായം, ഉത്പാദനം, അടിസ്ഥാനസൗകര്യങ്ങൾ, ലഭ്യമായ കാർഷികോപകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഫീൽഡ് ഓഫീസർമാരെ സഹായിക്കുന്ന ആപ്ലിക്കേഷനാണ് കോഫി കണക്ട് ആപ്പ്. ഇത്തരത്തിലുള്ള ആദ്യത്തെ മൊബൈൽ ആപ്പാണിത്. എൻഐഎസ്ജിയുടെയും വിനിറ്റിന്റെയും സഹകരണത്തോടെയാണ് കോഫി ബോർഡ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

കോഫി കൃഷി തരംഗം

ഐവിആർഎസ് ബേസിഡ് മൊബൈൽ എക്സ്റ്റെൻഷൻ സർവ്വീസാണിത്. കർഷകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഉത്പാദനവും വരുമാനവും വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനുമുള്ള ആപ്പാണ് കോഫി കൃഷി തരംഗ.

കൃത്യതാ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ മുന്നറിയിപ്പു നൽകുന്നതിനുമുള്ള ആപ്പുകളും പുറത്തിറക്കി. ചെടികൾ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്തി പ്രതിവിധി നിർദേശിക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് ബ്ലോക്ക് ചെയിൻ അധിഷ്ഠിത വിപണി ഒരുക്കുന്നതിനുള്ള ആപ്പുകളും പുറത്തിറക്കിയിട്ടുണ്ട്.

English summary
Coffee board launches digital initiatives to benefit coffee stakeholders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X