'കഫേ കോഫി ഡേ'യിലെ ഫ്രിഡ്ജിൽ നിറയെ പാറ്റകൾ !!! ചോദ്യം ചെയ്ത ഉപഭോക്താവിന് മർദ്ദനം...!! വീഡിയോ
ജയ്പൂര്‍ ഹവാമഹലിലെ കോഫി ഷോപ്പില്‍ കൂട്ടുകാര്‍ക്ക് ഒപ്പം എത്തിയതായിരുന്നു നിഖില്‍ ആനന്ദ് സിംഗും അര്‍പണ്‍ വര്‍മ്മയും.
ദില്ലി: പ്രമുഖ കോഫി ഷോപ്പ് നെറ്റ് വര്‍ക്കായ കഫെ കോഫി ഡേയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി ഉപഭോക്താവ്. കോഫി ഷോപ്പ് ജീവനക്കാരി യുവാവിന്റെ മുഖത്തടിച്ചെന്നാണ് പരാതി. ഇതിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ജയ്പൂര്‍ ഹവാമഹലിലെ കോഫി ഷോപ്പില്‍ കൂട്ടുകാര്‍ക്ക് ഒപ്പം എത്തിയതായിരുന്നു നിഖില്‍ ആനന്ദ് സിംഗും അര്‍പണ്‍ വര്‍മ്മയും. കാപ്പിയ്ക്ക് ഓര്‍ഡര്‍ കൊടുത്ത് ഇരിയ്ക്കുമ്പോഴാണ് കോഫിഷോപ്പിലെ ഫ്രിഡ്ജിലേക്ക് ഇവരുടെ ശ്രദ്ധ പോയത്.

ഫ്രിഡ്ജില്‍ നിറയെ പാറ്റകള്‍ ആയിരുന്നു. ഇതിന് ഇടയില്‍ തന്നെയാണ് കേക്കുകളും പേസ്ട്രിയും സൂക്ഷിച്ചിരുന്നതും.

പാറ്റകളുടെ വീഡിയോ ചിത്രീകരിയ്ക്കുകയായിരുന്ന അര്‍പണിയെ ജീവനക്കാരി അടിച്ചു. ഇവര്‍ യുവാവിനെ ചീത്ത പറയുകയും ചെയ്തു.
|
യുവാക്കള്‍ ട്വിറ്ററി പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിയ്ക്കുകയാണ്. വീഡിയോ സഹിതം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് കഫേ കോഫി ഉടമകളുടെ വിശദീകരണം.












Click it and Unblock the Notifications