കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ തിരിച്ചടി ബംഗാളിലും ആവര്‍ത്തിക്കാം; പൗരത്വ നിയമം കൊണ്ട് മാത്രം കാര്യമില്ലെന്ന് നേതാക്കള്‍

Google Oneindia Malayalam News

ബംഗാള്‍: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ ബിജെപിയില്‍ വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. തീവ്രഹിന്ദുത്വ നിലപാടിലൂന്നിയുള്ള തങ്ങളുടെ പ്രചാരണം ആംആദ്മിയുടെ മൃതുഹിന്ദുത്വത്തിനും വികസനോത്മക മുദ്രാവാക്യങ്ങള്‍ക്കും മുന്നില്‍ പരാജയപ്പെട്ടതാണ് ബിജെപിയെ ഇരുത്തി ചിന്തിപ്പിക്കുന്നത്.

പൗരത്വ നിയമം, എന്‍ആര്‍സി, ഷഹീന്‍ ബാഗ് ഉള്‍പ്പടേയുള്ള വിഷയങ്ങളായിരുന്നു ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി പ്രധാനമായും പ്രചാരണ ആയുധമാക്കിയിരുന്നത്. പൗരത്വ നിയമത്തില്‍ അമിത് ഷാ ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ വീടുകയറിയുള്ള പ്രചാരണം വരെ നടത്തി. എന്നിട്ടും പാര്‍ട്ടിക്ക് തലസ്ഥാനത്ത് രണ്ടക്കം കടക്കാനാവാതെ പോയതോടെ മറ്റ് സംസ്ഥാനങ്ങളിലും ബിജെപിയില്‍ തര്‍ക്കത്തിന് ഇടയാക്കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ബംഗാള്‍ ബിജെപിയില്‍

ബംഗാള്‍ ബിജെപിയില്‍

ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ തര്‍ക്കമാണ് ബംഗാള്‍ ബിജെപിയില്‍ രൂപപ്പെട്ടത്. 2021 ല്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയങ്ങളെ ചൊല്ലിയാണ് പാര്‍ട്ടിയിലെ നേതാക്കള്‍ രണ്ട് പക്ഷളായി മാറിയുള്ള തര്‍ക്കം ആരംഭിച്ചത്.

പൗരത്വ പ്രശ്നങ്ങള്‍

പൗരത്വ പ്രശ്നങ്ങള്‍

പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും മാത്രം ഊന്നിയുള്ള പ്രചാരണം ബംഗാളില്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് വിജയത്തിലെത്തിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ നിരീക്ഷണം. ഇവ രണ്ടും പ്രധാന പ്രചാരണ വിഷയങ്ങളാക്കിയുള്ള ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയവും ഈ വിഭാഗം ഉയര്‍ത്തിക്കാണിക്കുന്നു.

മമതയെ പരാജയപ്പെടുത്താന്‍

മമതയെ പരാജയപ്പെടുത്താന്‍

ബംഗാളില്‍ മമത ബാനര്‍ജിയുടെ കീഴിലുള്ള സര്‍ക്കാറിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തണമെങ്കില്‍ അതിതീവ്രതയിലൂന്നിയുള്ള പ്രചാരണം മാത്രം മതിയാകില്ല. മമത സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരേ ജനങ്ങളെ മുഴുവന്‍ ജനങ്ങളേയും നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭം വേണമമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

ദില്ലി ആവര്‍ത്തിക്കും

ദില്ലി ആവര്‍ത്തിക്കും

പൗരത്വ വിഷയങ്ങള്‍ മാത്രം മുന്‍ നിര്‍ത്തി മുന്നോട്ടു പോയാന്‍ ബംഗാളിലും ദില്ലി ആവര്‍ത്തിക്കുമെന്നും ഈ വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം സംസ്ഥാനത്ത് പാര്‍ട്ടി മുന്നേറ്റം ഉണ്ടാക്കണമെങ്കില്‍ പൗരത്വ നിയമത്തിലും എന്‍ആര്‍സിയിലും നടത്തുന്ന അതിതീവ്ര ശൈലി തന്നെയാണ് തുടരേണ്ടതെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്‍റെ വാദം.

സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്

സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്

ദില്ലിയിലേയും ബംഗാളിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ദില്ലിയില്‍ പരാജയപ്പെട്ടത് കാര്യമാക്കേണ്ട. ഈ ശൈലി 2021 ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ബംഗാളില്‍ വിജയം നേടിത്തരുമെന്നും ഇവര്‍ അവകാശപ്പെടുന്നു. പൗരത്വ പ്രശ്നങ്ങള്‍ക്ക് പ്രധാനമായും ഊന്നല്‍ നല്‍കുന്നതിലോടെ വലിയൊരു വിഭാഗത്തിന്‍റെ വോട്ട് ഉറപ്പിക്കാന്‍ കഴിയും. സര്‍ക്കാര്‍ വിരുദ്ധ വികാരം സ്വാഭാവികമായും ഉണ്ടാവുമെന്നും ഇവര്‍ അഭിപ്രയാപ്പെടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ ബിജെപി നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബംഗാളില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42ല്‍ 18 സീറ്റുകള്‍ ബി.ജെ.പി നേടിയിരുന്നു.

തിരിച്ചടി

തിരിച്ചടി

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും നേടാന്‍ ബിജെപിക്ക് സാധിച്ചില്ല. സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എംപിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റ് നഷ്ടമാവുകയും ചെയ്തിരുന്നു.

അമിത് ഷായുടെ പ്രതികരണം

അമിത് ഷായുടെ പ്രതികരണം

ദില്ലിയിലെ ഗോലിമാരോ പ്രസ്താവന തെറ്റായിരുന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഏറ്റുപറച്ചിലും ബംഗാളിലെ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ സ്വാധീനം ചെലുത്തിയേക്കും. ടൈംസ് നൗ സമിറ്റിലായിരുന്നു ദില്ലിയിലെ തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചുള്ള അമിത് ഷായുടെ പ്രതികരണം.

കണക്കുകൂട്ടലുകള്‍ തെറ്റി

കണക്കുകൂട്ടലുകള്‍ തെറ്റി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള തന്റെ കണക്കുകൂട്ടലുകള്‍ തെറ്റായിരുന്നുവെന്നും അദ്ദേഹം തുറന്ന് സമ്മതിച്ചു. എന്നാല്‍ ദില്ലിയിലെ തെരഞ്ഞെടുപ്പു ഫലവും പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്നും അമിത് ഷ അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു ബന്ധവുമില്ല

യാതൊരു ബന്ധവുമില്ല

ദില്ലിയില്‍ ബിജെപി 45 സീറ്റുകളില്‍ വിജയിക്കുമെന്ന് ഞാന്‍ പറഞ്ഞത് തിരഞ്ഞെടുപ്പ് ഫലവുമായി യാതൊരു ബന്ധവുമില്ല. അതെന്‍റെ മാത്രം കണക്ക് കൂട്ടലുകള്‍ ആയിരുന്നു. അത് തെറ്റിപ്പോയി. എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി ആത്മാര്‍ത്ഥമായി പരിശ്രമിക്കാറുണ്ട്. ആദ്യമായല്ല ഒരു തിര‍ഞ്ഞെടുപ്പില്‍ തങ്ങള്‍ തോല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജി

രാജി

അതേസമയം, പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാക്കള്‍ രാജിവെക്കുന്നതും ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് നാഗാലാന്‍ഡില്‍ നിന്നുള്ള 22 പ്രാദേശിക ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ബിജെപിയില്‍ നിന്നും രാജിവെച്ച ഇവര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടില്‍ ചേര്‍ന്നു.

സാരമായി ബാധിക്കുന്നു

സാരമായി ബാധിക്കുന്നു

ബിജെപിയുടെ ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ മുകിബര്‍ റഹ്മാനും നിയമകാര്യ കാര്യ കണ്‍വീനര്‍ തോഷി ലോങ് കുമാറുമുള്‍പ്പെടെയുള്ള നേതാക്കളാണ് പാര്‍ട്ടി വിട്ടത്. പൗരത്വ ഭേദഗതി നിയമം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ സാരമായി ബാധിക്കുന്നതാണെന്ന് മുകീബര്‍ റഹ്മാന്‍ പറഞ്ഞു. നേരത്തെ മധ്യപ്രദേശില്‍ നിന്നും പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജിയുണ്ടായിരുന്നു.

 'ഉണ്ട' വിഴുങ്ങിയ 2 വീരന്മാർ: ഉത്തരം പറയേണ്ടത് ചെന്നിത്തലയും സെന്‍കുമാറും; ആഞ്ഞടിച്ച് റിയാസ് 'ഉണ്ട' വിഴുങ്ങിയ 2 വീരന്മാർ: ഉത്തരം പറയേണ്ടത് ചെന്നിത്തലയും സെന്‍കുമാറും; ആഞ്ഞടിച്ച് റിയാസ്

 അതിരിപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി അതിരിപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി; പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി

English summary
cofusion in Bengal BJP over CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X