കോഗ്നിസന്റ് 12000 ജീവനക്കാരെ പിരിച്ചുവിടുന്നു; സാമ്പത്തിക അച്ചടക്കം നടപ്പാക്കാന്‍ തീരുമാനം
വാഷിങ്ടണ്‍: അമേരിക്കന്‍ രാജ്യാന്തര ഐടി കമ്പനിയായ കോഗ്നിസന്റ്‌സ് കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. 12000 ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. കമ്പനിയുടെ വളര്‍ച്ച ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഇടത്തരം, മുതിര്‍ന്ന വിഭാഗങ്ങളില്‍പ്പെടുന്ന ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ഇതില്‍ 5000 പേരെ കമ്പനി പുനര്‍ വിന്യസിക്കും. ലോകത്താകമാനമുള്ള ജീവനക്കാരില്‍ രണ്ട് ശതമാനം പേരെ വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയല്ല കോഗ്നിസന്റ്‌സ്. കാരണം കഴിഞ്ഞകാല കമ്പനിയുടെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചിട്ടില്ല. കഴിഞ്ഞ ജൂലൈ-സപ്തംബര്‍ പാദത്തില്‍ 425 കോടി ഡോളറാണ് വരുമാനം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 5.1 ശതമാനം വര്‍ധനവാണിത്. ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ച പാദത്തില്‍ കോഗ്നിസന്റ്‌സിന്റെ വരുമാനം 414 കോടി ഡോളറായിരുന്നു.
സാമ്പത്തിക അച്ചടക്കം വരുത്തി വളര്‍ച്ച ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പിരിച്ചുവിടല്‍ തീരുമാനം. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണ് പിരിച്ചുവിടുന്നതില്‍ കൂടുതലും. അതേസമയം, താരതമ്യേന ശമ്പളം കുറവുള്ളവരെ പുനര്‍വിന്യസിക്കും. ജോലിയില്‍ മികച്ച കാര്യക്ഷമത പുലര്‍ത്തുന്നവരെ മാത്രമാകും പുനര്‍വിന്യസിക്കുകയെന്ന് കമ്പനി മേധാവി പറഞ്ഞു. കമ്പനിയുടെ ഡിജിറ്റല്‍ കണ്ടന്റില്‍ മാറ്റങ്ങള്‍ വരുത്താനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications