കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂർ ബസ് അപകടം: ലോറി എറണാകുളം സ്വദേശിയുടേത്, ഡ്രൈവർ‌ കീഴടങ്ങിയെന്ന് സൂചന!

Google Oneindia Malayalam News

കോയമ്പത്തൂർ: കോയമ്പത്തൂരിൽ അപകടനത്തിനിടയാക്കിയ കണ്ടെയ്നർ ലോറി എറണാകുളം സ്വദേശിയുടേതെന്ന് സൂചന. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറിയെന്നാണ് വിവരം. കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ഹേമരാജ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പാലക്കാട് സ്വദേശിയാണ് ഹേമരാജ്.

ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കോയമ്പത്തൂർ-സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി, റോഡിന് ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് വന്നിടിച്ചു കയറുകയായിരുന്നു.

ടൈല്‍ നിറച്ച കണ്ടെയിനർ

ടൈല്‍ നിറച്ച കണ്ടെയിനർ


വല്ലാർപാടം ടെർമിനലിൽ നിന്നും ടൈല്‍ നിറച്ച കണ്ടെയിനറുമായി പോകുകന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന Kl 15 A 282 നമ്പർ ബാംഗ്ലൂർ- എറണാകുളം ബസാണ് അപകടത്തിൽഡ പെട്ടത്. ബസിൽ 48 സീറ്റിലും യാത്രക്കാർ ബുക്ക്‌ ചെയ്തിരുന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ച 12 പേരെയും തിരിച്ചറിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

ബ്രേക്ക് ചെയ്യാൻ പോലും സാവകാശം ലഭിച്ചില്ല

ബ്രേക്ക് ചെയ്യാൻ പോലും സാവകാശം ലഭിച്ചില്ല

ബ്രേക്ക് ചെയ്യാൻ പോലും ഡ്രൈവർക്ക് സാവകാശം കിട്ടുന്നതിനു മുൻപു ബസിനു നേരേ വന്നു ലോറി ഇടിക്കുകയായിരുന്നെന്ന് അപകടത്തിൽപെട്ട ബസിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ സ്വദേശി രാമചന്ദ്ര മേനോൻ പറയുന്നു. അവിനാശിയിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിൽ പിന്നിൽനിന്നു മൂന്നാമത്തെ നിരയിലാണ് രാമചന്ദ്ര മേനോൻ ഇരുന്നത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. 20 പേരാണ് മരണപ്പെട്ടത്. പിൻ സീറ്റിലിരുന്നവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.

ബസ് നല്ല വേഗതയിൽ...

ബസ് നല്ല വേഗതയിൽ...

എതിർദിശയിൽ വന്ന വാഹനം പെട്ടെന്ന് ട്രാക് മാറി ഇടിച്ചു കയറുകയായിരുന്നു. അതിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. ബസ് നല്ല വേഗത്തിലായിരുന്നുവെന്നും രാമചന്ദ്ര മേനോൻ പറയുന്നു. അതുകൊണ്ട് നേരെ പോയി ഇടിച്ചു. മുന്നിലുള്ള മിക്ക നിരയും തകർന്നു പോയി. എല്ലാ സീറ്റുകളും ഇളകിത്തെറിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
ksrtc driver gireesh and baiju were once honoured by CMD | Oneindia Malayalam
42 പേർ മലയളികൾ

42 പേർ മലയളികൾ

മരിച്ചവരിൽ ആറു പേർ സ്ത്രീകളാണ്. മരിച്ചവരിൽ ഏറെയും മലയാളികളാണ്. മൃതദേഹങ്ങൾ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. ബസിൽ ഉണ്ടായിരുന്ന 48 പേരിൽ 42 പേരും മലയാളികളാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ 3.25 നാണ് അപകടമുണ്ടായത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. അപകടസമയം യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു.

English summary
Coimbatore accident; Identifies container lorry that hit KSRTC bus, driver surrendered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X