കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ അപകടം: ആവശ്യമെങ്കില്‍ വൈദ്യ സംഘത്തെ അയയ്ക്കുമെന്ന് കേരള മുഖ്യമന്ത്രി

Google Oneindia Malayalam News

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ അയയ്ക്കാന്‍ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി രണ്ട് മന്ത്രിമാരെ അപകടസ്ഥലത്തേക്ക് അയച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുും കൃഷി മന്ത്രി വിഎസ് സുനില്‍കുമാറുമാണ് ഇതോടെ കോയമ്പത്തൂരിലെത്തിച്ചേരുക.

 എല്ലാവരും ഉറക്കത്തില്‍, വലിയ ശബ്ദത്തോടെ ഇടിച്ചു, രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി പറയുന്നു എല്ലാവരും ഉറക്കത്തില്‍, വലിയ ശബ്ദത്തോടെ ഇടിച്ചു, രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി പറയുന്നു

അപകടവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി ടോം ജോസിനാണ് നല്‍കിയിട്ടുള്ളത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ആലോചനകള്‍ നടക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട് സര്‍ക്കാരും എല്ലാത്തരത്തിലുള്ള സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തമിഴ്നാട് സെക്രട്ടറിയേറ്റില്‍ ഉന്നതതല യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

pinarayi-vijayan-15779

തമിഴ്നാട്ടിലെ അവിനാശിക്ക് സമീപം കെഎസ്ആര്‍സിടി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇതിനകം 20 പേരാണ് മരിച്ചത്. ഇതില്‍ 12 പേരെ മാത്രമാണ് തിരിച്ചഖിഞ്ഞിട്ടുള്ളത്. 25 ഓളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നല്‍കുന്ന വിവരം. പുലര്‍ച്ചെ മൂന്നരെയോടെ ഡിവൈഡര്‍ മറികടന്നെത്തിയ ലോറി ബസിന്റെ വലതുഭാഗത്തുകൂടി ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ബസിന്റെ വലതുവശത്തിരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

English summary
coimbatore accident: Kerala CM about medical team to Coimbatore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X