എല്ലാവരും ഉറക്കത്തില്‍, വലിയ ശബ്ദത്തോടെ ഇടിച്ചു, രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി പറയുന്നു
Recommended Video
കോയമ്പത്തൂര്‍: അവിനാശയില് കണ്ടെയ്നര്‍ ലോറി ബസില്‍ ഇടിച്ച് ഉണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് നാട്. 19 പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.25 നാണ് അകടമുണ്ടായത്. ഡിവൈഡറില്‍ ഇടിച്ച് നിരതെറ്റിയ കണ്ടെയ്നര്‍ ലോറി എതിര് വശത്ത് കൂടി വരികയായിരുന്ന ബസ്സില്‍ ഇടിച്ച് കയറുകയായിരുന്നു.
അപകടത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ കുറിച്ച് പറയുകയാണ് ബസിലെ യാത്രക്കാരിയായ ശ്രീലക്ഷ്മി. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

വലിയ ശബ്ദത്തോടെ ഇടി
ബെംഗളൂരുവില്‍ നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്നു ശ്രീലക്ഷ്മി. അപകടത്തില്‍ കാലിന് ചെറിയ പരിക്കാണ് ശ്രീലക്ഷ്മിക്ക് ഏറ്റത്. അപകടം നടക്കുമ്പോള്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെയുള്ള ഇടിയാണ് കേട്ടത്. അപകടത്തിന്റെ ആഘോതത്തില്‍ ഒന്നും ഓര്‍മയില്ലെന്നും ശ്രീലക്ഷ്മി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കണ്ടക്ടര്‍ ഉണ്ടായിരുന്നു
മുന്‍ ഭാഗത്ത് കണ്ടക്ടറുടെ സീറ്റിന് സമീപമായിരുന്നു താന്‍ ഇരുന്നത്. ഉറങ്ങും വരെ കണ്ടക്ടറും ഉണ്ടായിരുന്നു സീറ്റില്‍. പിന്നീട് അദ്ദേഹം അവിടെ നിന്ന് പോയോ എന്ന് കാര്യം അറിയില്ല. കണ്ടക്ടര്‍ മരിച്ചുവെന്ന് വാര്‍ത്ത കണ്ടപ്പോഴാണ് അറിഞ്ഞത്.

രാത്രിയില്‍
അപകടം രാത്രിയിലായത് കൊണ്ട് തന്നെ ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അപകടം ഉണ്ടായപ്പോള്‍ തന്നെ നാട്ടുകാരും മറ്റ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. പരിക്കേറ്റവരെ ഉടനെ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി.

ഭാഗ്യം കൊണ്ട് മാത്രം
ഗുരുതര പരിക്കില്ലാത്തവര്ക്ക് സ്ഥലത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നല്കി.ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. ബസിന്റെ വലത് വശത്ത് ഇരുന്നവരാണ് മരിച്ചവരില്‍ ഏറെയും, ശ്രീലക്ഷ്മി പറഞ്ഞു.

വിവരം അറിയില്ല
ഒപ്പം യാത്ര ചെയ്തവരെ കുറിച്ചുള്ള വിവരങ്ങളൊന്നും അറിയില്ല. കാലിന് പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെന്നും ശ്രീലക്ഷ്മി പറഞ്ഞു. നിലവില്‍ തിരുപ്പൂരിലെ സുഹൃത്തിന്റെ വീട്ടിലാണ് ശ്രീലക്ഷ്മി. രക്ഷിതാക്കള്‍ എത്തിയ ശേഷം അവര്‍ക്കൊപ്പം തൃശ്ശൂരിലേക്ക് മടങ്ങും.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications